കൂടത്തായി: ജോളിയും മാത്യുവും കോടതിയില്‍

Web Desk
Posted on October 10, 2019, 10:12 am

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെയും മാത്യുവിനെയും പ്രജുകുമാറിനെയും താമരശേരി മജിസ്‌ട്രേറ്റ് കോടതിയിലേക്ക് കൊണ്ടുപോയി. ഇവരെ കസ്റ്റഡിയില്‍ കിട്ടണമെന്ന് പൊലീസ് ആവശ്യപ്പെടുമെന്നാണ് സൂചന.

ഇതിനിടെ കേസില്‍ നിര്‍ണായകമെന്ന് കരുതുന്ന കാണാതായ ജ്യോത്സ്യന്‍ തിരികെയെത്തിയെന്ന വിവരവും പുറത്ത് വരുന്നുണ്ട്. ജോളിയെ തനിക്ക് പരിചയമില്ലെന്ന് അദ്ദേഹം പറഞ്ഞു. കാണാനെത്തുന്നവരുടെ വിവരങ്ങള്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശേഖരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സയനൈഡ് വാങ്ങിയെന്ന് പ്രജുകുമാര്‍ വ്യക്തമാക്കി. ജയിലിലേക്ക് കൊണ്ടുപോകും വഴിയാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞത്. പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞാണ് ഇത് വാങ്ങിയത്.

പ്രതികളെ കോടതിയില്‍ എത്തിക്കുന്നത് അറിഞ്ഞ് പ്രദേശത്ത് വന്‍ ജനക്കൂട്ടം തടിച്ച് കൂടിയിട്ടുണ്ട്.