Web Desk

കോഴിക്കോട്

February 06, 2020, 2:12 pm

കൂടത്തായി കൊലപാതക കേസിലെ അഞ്ചാം കുറ്റപത്രവും സമര്‍പ്പിച്ചു

Janayugom Online

കൂടത്തായി കൊലപാതക കേസിലെ അഞ്ചാം കുറ്റപത്രവും സമര്‍പ്പിച്ചു. പൊന്നാമറ്റം ടോം തോമസ് വധക്കേസിലെ കുറ്റപത്രമാണ് താമരശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് രാവിലെ സമര്‍പ്പിച്ചത്. 1069 പേജുള്ളതാണ് കുറ്റപത്രം. മഷ്‌റൂം ക്യാപ്‌സ്യൂള്‍ കഴിക്കുന്ന ശീലമുള്ള ടോം തോമസിനെ അത് മുതലെടുത്ത് ക്യാപ്‌സ്യൂളില്‍ സയനൈഡ് നിറച്ച് നല്‍കിയാണ് ജോളി കൊന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

കേസില്‍ ജോളി ഒന്നാം പ്രതിയും സയനൈഡ് കൈമാറിയ എംഎസ് മാത്യു രണ്ടാം പ്രതിയും സയനൈഡ് എത്തിച്ച് നല്‍കിയ പ്രജുകുമാര്‍ മൂന്നാം പ്രതിയുമാണ്. കേസില്‍ ജോളിയുടെ മകന്‍ റെമോയാണ് പ്രധാന സാക്ഷി. ക്യാപ്‌സ്യൂള്‍ നല്‍കുന്നത് കണ്ടുവെന്ന റെമോയുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്. സംഭവ സമയത്ത് ആദ്യം ഓടിയെത്തിയ അയല്‍ക്കാരും ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ  ഡ്രൈവറുമെല്ലാം കേസില്‍ സാക്ഷികളാണ്.

സ്വത്ത് തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ജോളി ടോം തോമസിനെ കൊന്നതെന്ന് റൂറല്‍ എസ്പി കെ.ജി സൈമണ്‍ പറഞ്ഞു. ടോം തോമസിന് ദിവസവും മഷ്‌റൂം ക്യാപ്‌സ്യൂള്‍ കഴിക്കുന്ന ശീലമുണ്ട്. അതുകൊണ്ട് തന്നെ സയനൈഡ് നിറച്ച ക്യാപ്‌സ്യൂള്‍ എളുപ്പത്തില്‍ ഇദ്ദേഹത്തെക്കൊണ്ട് കഴിപ്പിക്കാന്‍ ജോളിക്കായിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

Eng­lish Sum­ma­ry: koo­dathay, charge sheet sub­mit on tom thomas mur­der case

YOU MAY ALSO LIKE THIS VIDEO