July 2, 2022 Saturday

Latest News

July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

കൂടത്തായ് കൊലപാതകം: കുറ്റപത്രം ഈ മാസം അവസാനത്തോടെ

Janayugom Webdesk
December 18, 2019

താമരശ്ശേരി: നാടിനെ ഞെട്ടിച്ച കൊലപാതക പരമ്പരയിലെ പ്രതികൾക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാൻ തയ്യാറെടുക്കുകയാണ് അന്വേഷണ സംഘം. കൊലപാതക പരമ്പരയിൽ ആദ്യ അറസ്റ്റ് നടന്ന് രണ്ടു മാസം പിന്നിട്ടപ്പോൾ കേസ് രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. കേസ് ചാർജ് ചെയ്ത് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചില്ലെങ്കിൽ നിയമത്തിന്റെ പഴുതിൽ പ്രതികൾക്ക് ജാമ്യത്തിന് അർഹതയുണ്ടായിരിക്കും. ഇതിന് സാഹചര്യമൊരുക്കാതെ എല്ലാതെളിവുകളും കൂട്ടിച്ചേർത്തുളള കുറ്റപത്രമായിരിക്കും അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കുക.

കൊലപാതക പരമ്പരയിലെ ആദ്യ കേസിൽ കുറ്റപത്രം അന്വേഷണ സംഘം ഈ മാസം അവസാനത്തോടെ കോടതിയിൽ സമർപ്പിക്കും. ഓരോ കേസിലും വെവ്വേറെ കുറ്റപത്രമായിരിക്കും കോടതിയിൽ സമർപ്പിക്കുക. പൊന്നാ മറ്റം റോയ് തോമസ് വധത്തിന്റെ കുറ്റപത്രമാണ് ആദ്യം താമരശ്ശേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കുക. കൊലപാതകത്തിന് മുഖ്യ പ്രതി ജോളിക്കു പുറമെ കൊലപാതകത്തിന് സയനൈഡ് എത്തിച്ചു നൽകിയ പ്രജികുമാർ ഉൾപ്പടെ നാലു പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിക്കുക. കൊലപാതക പരമ്പരയിൽ അറസ്റ്റ് ചെയ്ത എല്ലാ പ്രതികളും ഇപ്പോൾ ജയിലിലാണ്. നൂറിലേറെ സാക്ഷികളും അത്ര തന്നെ രേഖകളും തെളിവുകളും നിരത്തിയാണ് അന്വേഷണസംഘം കുറ്റപത്രം തയ്യാറാക്കുന്നത്.

കേസിലെ ഒന്നാം പ്രതി ജോളിയമ്മ ജോസഫ് എന്ന ജോളിയെ ആറു കൊലപാത കേസിലും അറസ്റ്റ് ചെയ്ത് തെളിവെടുപ്പ് പൂർത്തിയാക്കി. ജാമ്യം ലഭിക്കാതിരിക്കുന്നതിന് വേണ്ടിയുളള എല്ലാ പഴുതുകളും അടച്ചുകൊണ്ടുളള കുറ്റപത്രം തയ്യാറാക്കിയായിരിക്കും അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കുക. കൊലപാതകം നടത്തിയ എല്ലാ കേസിലും ജോളി കുറ്റം സമ്മതിച്ചെങ്കിലും കോടതിയിൽ കേസിന്റെ വാദം നടക്കുന്ന സമയത്ത് എല്ലാം നിഷേധിക്കാൻ സാധ്യതയുളളതിനാൽ അന്വേഷണ സംഘം പഴുതുകളില്ലാത്ത കൂറ്റപത്രം തയ്യാറാക്കുന്ന രീതിയാണ് സ്വീകരിക്കുക. ആർഭാട ജീവിതത്തിനും, സ്വന്തം സുഖ സൗകര്യത്തിനും വേണ്ടി സമൂഹ മനസ്സാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച കൊലപാതക കേസിൽ പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്നാണ് നാട്ടുകാരുടെ ആഗ്രഹം.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.