Web Desk

കോഴിക്കോട്

January 22, 2020, 2:47 pm

കൂടത്തായി; ആല്‍ഫൈന്‍ ബാധ്യതയാകുമെന്നതിനാല്‍ കൊലപ്പെടുത്തി, മൂന്നാമത്തെ കുറ്റപത്രം ഈ ആഴ്ച

Janayugom Online

കൂടത്തായി കൊലപാതക കേസിലെ മൂന്നാമത്തെ കുറ്റപത്രം ഈ ആഴ്ച സമര്‍പ്പിക്കും. ആല്‍ഫൈന്‍ കൊലപാതകത്തിലെ കുറ്റപത്രമാണ് ഈ ആഴ്ച സമര്‍പ്പിക്കുക. ജോളിയാണ് കൊലപാതകത്തില്‍ ഒന്നാം പ്രതി. ബ്രഡ്ഡില്‍ സയനൈഡ് പുരട്ടി നല്‍കിയാണ് ആല്‍ഫൈനെ ജോളി കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നത്.

ഷാജുവിന്റേയും സിലിയുടേയും മകളാണ് ആല്‍ഫൈന്‍. 2014 ലാണ് ഈ കൊലപാതകം നടന്നത്. പുലിക്കയത്തെ വീട്ടിലെ ഒരു ആഘോഷത്തിനിടെ ആല്‍ഫൈന് ജോളി ബ്രഡില്‍ സയനൈഡ് പുരട്ടി നല്‍കുകയായിരുന്നു. ഒന്നര വയസുകാരി ആല്‍ഫൈന്‍ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ തന്നെ മരിച്ചു.

ജോളിയുടെ സുഹൃത്ത് എം.എസ് മാത്യു ആണ് കേസില്‍ രണ്ടാം പ്രതി. സയനൈഡ് എത്തിച്ച് നല്‍കിയ സ്വര്‍ണ്ണപ്പണിക്കാരന്‍ പ്രജുകുമാറാണ് മൂന്നാം പ്രതി. ആല്‍ഫൈന്‍ മരിച്ച ദിവസം വീട്ടിലുണ്ടായിരുന്ന സിലിയുടെ ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും പ്രധാന സാക്ഷികളാണ്. 65 തെളിവുകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കും. ഷാജുവിനെ വിവാഹം കഴിക്കുന്നതിന്റെ മുന്നൊരുക്കമായാണ് ആല്‍ഫൈനെ കൊലപ്പെടുത്തിയത്. ആല്‍ഫൈന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ ബാധ്യതയാകുമെന്ന് കരുതി കൊല ചെയ്തതു.

YOU MAY ALSO LIKE THIS VIDEO