കൂടത്തായി കൊലപാതകം: ജോളിയുടെ ജാമ്യാപേക്ഷ വീണ്ടും ഹൈക്കോടതി തള്ളി

Web Desk

കൊ​​​ച്ചി

Posted on July 01, 2020, 9:34 am

കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ജാമ്യാപേക്ഷ വീണ്ടും ഹൈക്കോടതി തള്ളി. ഭര്‍ത്താവായ ഷാജുവിന്റെ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിനായി നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്.

ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ നേരത്തെ ജോളിക്ക് ജാമ്യം നിഷേധിച്ചിരുന്നു.
കൂടത്തായി കൊലപാതക കേസിന്റെ വിചാരണ നടപടികള്‍ ഓഗസ്റ്റ് 11ലേക്ക് മാറ്റിയിക്കുകയാണ്. സി​ലി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സാ​ണ് കോടതി ആ​ദ്യം പ​രി​ഗ​ണി​ക്കു​ന്ന​ത്.

ENGLISH SUMMARY:koodathayi case; again Jol­ly’s bail plea reject­ed
You may also like this video