കോഴിക്കോട്: കൂടത്തായ് കൊലപാതകപരമ്പരയിൽ ആദ്യം രജിസ്റ്റർചെയ്ത റോയ് തോമസ് വധക്കേസിൽ കുറ്റപത്രം നാളെ കോടതിയിൽ സമർപ്പിക്കും. താമരശേരി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ. ഹരിദാസാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
പ്രമാദമായ കേസായതിനാൽ കുറ്റപത്രത്തിന്റെ പകർപ്പ് അഡീഷണൽ എസ് പി, എസ് പി, ഡിഐജി, ഐജി, ഡിജിപി എന്നിവർക്ക് സമർപ്പിച്ചിരുന്നു. ഇവരുടെ അനുമതിയോടെയാണ് ഇന്ന് കുറ്റപത്രം സമർപ്പിക്കുന്നത്. കേസിൽ 250 ഓളം സാക്ഷികളാണുള്ളത്. കൂടാതെ സംസ്ഥാന ഡ്രഗ് കൺട്രോളർ നൽകിയ റിപ്പോർട്ട് കേസിന് ബലമാകും. ജോളിയുടെ കാറിൽനിന്ന് പോലീസ് പിടിച്ചെടുത്തപൊടി സയനൈഡാണെന്ന് സ്ഥിരീകരണം കണ്ണൂരിലെ ഫോറൻസിക് ലാബിൽനിന്ന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ രേഖാമൂലമുള്ള റിപ്പോർട്ടും കുറ്റപത്രത്തിനൊപ്പം സമർപ്പിക്കും. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളിയായ ജോളിയെയാണ് ഒന്നാംപ്രതിയാക്കിയത്. എം എസ്. മാത്യു, പ്രജികുമാർ, മനോജ് എന്നിവരാണ് മറ്റു പ്രതികൾ.
English summary: koodathayi case charge sheet submit Yesterday
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.