Web Desk

കോഴിക്കോട്

January 19, 2020, 3:47 pm

കോടതി വരാന്തയിൽ ജോളി സാക്ഷിയുമായി സംസാരിച്ച സംഭവം: കമ്മീഷണർ വിശദീകരണം തേടി

Janayugom Online

കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളി കോടതിവരാന്തയില്‍ കേസിലെ സാക്ഷിയുമായി സംസാരിച്ച സംഭവത്തില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരോടു കമ്മിഷണര്‍ വിശദീകരണം തേടി. കേസിൽ മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയ സാക്ഷിയോട് കോടതിക്കുള്ളിൽവെച്ചാണ് ജോളി സംസാരിച്ചത്. സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ 4 പേരാണ് ജില്ലാ ജയിലിൽ നിന്ന് ജയിലിലേക്ക് ജോളിയെ കൊണ്ടുപോയത്. സംഭവത്തില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു വീഴ്ച സംഭവിച്ചുവെന്ന റൂറല്‍ ജില്ലാ പൊലീസ് സ്പെഷല്‍ ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ. ജി.സൈമണ്‍ കമ്മിഷണര്‍ എ.വി.ജോര്‍ജിന് കൈമാറിയിരുന്നു.

തുടര്‍ന്നാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥരോടു കമ്മിഷണര്‍ വിശദീകരണം ആവശ്യപ്പെട്ടത്. സിലി വധക്കേസിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതുമായി ബന്ധപ്പെട്ടു 13ന് താമരശ്ശേരി മജിസ്ട്രേട്ട് കോടതിയില്‍ എത്തിച്ചപ്പോഴാണ് റോയ് വധക്കേസിലെ സാക്ഷിയായ ജോസഫ് ഹിലാരിയോസുമായി ജോളി കോടതിവരാന്തയില്‍ സംസാരിച്ചത്. സിലി വധക്കേസില്‍ റിമാന്‍ഡ് കാലാവധി നീട്ടുന്നതിനായാണ് ജോളിയെ ഇന്നലെ താമരശ്ശേരി കോടതിയില്‍ എത്തിച്ചത്. സാക്ഷിയുമായി ജോളി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പി എച്ച്‌ ജോസപിനെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തു.

ജോളിയുടെ ഭര്‍ത്താവ് റോയി കൊല്ലപ്പെട്ടപ്പോള്‍ സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ ആദ്യം പരാതി നല്‍കിയത് ജോസഫായിരുന്നു. റോയ് തോമസ് വധക്കേസില്‍ മജിസ്ട്രേട്ടിനു മുന്നില്‍ രഹസ്യമൊഴി നല്‍കിയ സാക്ഷിയുമായി പ്രതി കൂടിക്കാഴ്ച നടത്തിയത് ഗുരുതരമായ വീഴ്ചയാണെന്നായിരുന്നു റൂറല്‍ പൊലീസിന്റെ റിപ്പോര്‍ട്ട്.

Eng­lish sum­ma­ry: koo­dathayi mur­der case followup

you may also like this video