കൂടത്തായി കൊലപാതകം; ജോളിയുടെ മക്കളുടെ മൊഴിയെടുത്തു പോലീസിന് നിർണായക തെളിവുകൾ ലഭിച്ചു

Web Desk
Posted on November 01, 2019, 9:25 pm

കോഴിക്കോട്: കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ ജോളിയുടെ മക്കളുടെ രഹസ്യമൊഴി കുന്ദമംഗലം കോടതിയിൽ രേഖപ്പെടുത്തി. കൂടത്തായ് കേസിൽ കസ്റ്റഡി കാലാവതി അവസാനിച്ച ജോളിയെ ആൽഫിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വീണ്ടും കസ്റ്റഡിയിലെടുത്തിരുന്നു. കൂടത്തായി കേസ് അന്വേഷിക്കുന്ന പോലീസ് സംഘമാണ് കേസിലെ മുഖ്യപ്രതി ജോളിയുടെ മക്കളുടെ മൊഴി രേഖപ്പെടുത്തിയത്.

റോയിയുടെ സഹോദരി റെഞ്ചിയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. റെഞ്ചിയുടെ വൈക്കത്തെ വീട്ടിലെത്തിയായിരുന്നു മൊഴി രേഖപ്പെടുത്തിയത്. നിർണായക തെളിവായ ജോളിയുടെ മൊബൈൽ ഫോണുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ജോളിയുടെ മക്കളുടെ കയ്യിൽ നിന്നാണ് മൊബൈൽ ഫോണുകൾ ലഭിച്ചത്. റോയിയുടെ സഹോദരൻ റോജോ അടുത്തദിവസം അമേരിക്കയിൽ നിന്നെത്തും. ജോളി അടക്കമുള്ള മൂന്ന് പ്രതികളുമായി തെളിവെടുപ്പ് തുടരുകയാണ്. ആദ്യ മൂന്ന് കൊലപാതകങ്ങൾ നടന്ന പൊന്നാമറ്റം വീട്ടിലാണ് ആദ്യം തെളിവെടുപ്പ്. കൊലപാതകത്തിനുപയോഗിച്ച സൈനേഡിന്റെ ബാക്കിയുണ്ടെങ്കിൽ കണ്ടെത്തുകയാണ് ലക്ഷ്യം. വിദഗ്ധ ഫോറൻസിക് സംഘത്തോടൊപ്പമാണ് തെളിവെടുപ്പ് തുടരുന്നത്.