കർഷക ക്ഷേമ വകുപ്പ് തൂണേരി ബ്ലോക്ക് പഞ്ചായത്തിൽ നടപ്പിലാക്കുന്ന കൂൺ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഇ കെ വിജയൻ എംഎൽഎ നിർവ്വഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ രാഷ്ട്രിയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കുന്ന 2 കൂൺ ഗ്രാമങ്ങളിൽ ഒന്ന് അനുവദിച്ചുകിട്ടിയത് തൂണേരി ബ്ലോക്കിൽ ആണ് ഒരു കൂൺ ഗ്രാമം നടപ്പിലാക്കുന്നതിന് 30.25 ലക്ഷം രൂപയുടെ ധനസഹായമാണ് കർഷകർക്ക് ലഭ്യമാക്കുന്നത്. എന്നാൽ തൂണേരി ബ്ലോക്കിലെ കർഷകർക്ക് പരിചിതമല്ലായിരുന്ന കൂൺ കൃഷി പരിചയപ്പെടുത്താനായി ബ്ലോക്ക് തലത്തിൽ പരിശീലങ്ങൾ സംഘടിപ്പിച്ചു.
പരിശീലനത്തിന്റെ ഭഗമായി കൂൺ ഉല്പാദന യൂണിറ്റുകൾ ആരംഭിച്ചു. ഇതോടൊപ്പം കൂണിന്റെ മൂല്യ വർധിത ഉത്പന്നങ്ങളുടെ നിർമ്മാണം എന്ന വിഷയത്തിൽ കർഷകർക്ക് പരിശീലനവും നൽകി കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി ജി ജിഷ പദ്ധതി വിശദീകരിച്ചു. കൃഷി അസ്സിസ്റ്റന്റ് ഡയറക്ടർ പി വിദ്യ സ്വാഗതവും കൃഷി ഓഫീസർ അപർണ ഗോകുൽ നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരവിന്ദാക്ഷൻ സ്ഥിരം സമിതി അധ്യക്ഷരായ ഇന്ദിര കെ, ബിന്ദു പുതിയോട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.