കോതമംഗലം പള്ളിത്തർക്കം: കളക്ടർ ഹൈക്കോടതിയിൽ ഹാജരായി

Web Desk

കൊച്ചി

Posted on February 25, 2020, 2:12 pm

കോതമംഗലം പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് കോടതിയിൽ ഹാജരായി. കേസില്‍ കോടതിയില്‍ ഹാജരാകാന്‍ കളക്ടര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ എവിടെ കളക്ടര്‍ എന്ന് കോടതി ചോദിച്ചു. എന്നാല്‍ കളക്ടര്‍ ഹാജരായിരുന്നില്ല. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്. തടര്‍ന്ന് കളക്ടര്‍ക്ക് ഹാജരാകാന്‍ ഉച്ചയ്ക്ക് 1.45 വരെ സമയം വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കോതമംഗലം പള്ളികോതമംഗലം ചെറിയ പള്ളി കലക്ടര്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് സഭാ വികാരിക്കു നിയന്ത്രണം കൈമാറണമെന്ന മുന്‍ഉത്തരവു നടപ്പായില്ലെന്ന് ആരോപിച്ച്‌ ഓര്‍ത്തഡോക്സ് സഭാ വികാരി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ കലക്ടര്‍ ഇന്നു ഹാജരാകണമെന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നത്.

പള്ളി തര്‍ക്ക കേസില്‍ 2017ല്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായാണ് സുപ്രീംകോടതി വിധിയുണ്ടായത്. കൂടാതെ, ചെറിയ പള്ളി കലക്ടര്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭാ വികാരിക്കു നിയന്ത്രണം കൈമാറണമെന്ന മുന്‍ ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്നു ഹൈക്കോടതിയിലെ 2 ഡിവിഷന്‍ ബെഞ്ചുകള്‍ ഒഴിവായിരുന്നു. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ബെഞ്ചും ജസ്റ്റിസ് സി. കെ. അബ്ദുല്‍ റഹിം, ജസ്റ്റിസ് ടി. വി. അനില്‍കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചുമാണു കേസ് കേള്‍ക്കുന്നതിൽ നിന്ന് കഴിഞ്ഞ ദിവസം ഒഴിവായത്.

Eng­lish Sum­ma­ry: kothaman­gal church issue fol­lowup

You may also like this video