യാക്കോബായ ഓർത്തഡോക്സ് തർക്കം നിലനിൽക്കുന്ന കോതമംഗലം പള്ളി ഏറ്റെടുത്ത് കൈമാറാനുള്ള കർമ പദ്ധതി ഹൈക്കോടതിക്ക് കൈമാറി സർക്കാർ. സുപ്രീം കോടതി വിധി നടപ്പാക്കാൻ ഒരു മാസത്തെ സാവകാശം വേണമെന്നാണ് റിപ്പോർട്ടിൽ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല ഇതുവരെ വിധി നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ ഉൾകൊള്ളിച്ചുള്ള വിശദമായ റിപ്പോർട്ട് മുദ്രവച്ച കവറിൽ ഡിവിഷൻ ബഞ്ചിനു കൈമാറുകയും ചെയ്തു.
അതേസമയം, പള്ളി ജില്ലാ കളക്ടർ ഏറ്റെടുത്തു കൈമാറണം എന്ന സിംഗിൾ ബഞ്ച് വിധി ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ ഹർജി പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ച്ചത്തേക്ക് മാറ്റി. കോതമംഗലം പള്ളിയുമായി ബന്ധപ്പെട്ട് നൽകുന്ന എല്ലാ ഹർജികളും നിലവിൽ അപ്പീൽ പരിഗണിക്കുന്ന ബെഞ്ചിലേക്ക് മാറ്റാൻ ജസ്റ്റിസുമാരായ എ എം ഷഫീക് വി ജി അരുൺ, എന്നിവർ നിർദ്ദേശം നൽകി. കോതമംഗലം പള്ളി ഏറ്റെടുക്കാൻ വൈകുന്നതിൽ നേരത്തേ സർക്കാരിനെ ഹൈക്കോടതി വിമർശിച്ചിരുന്നു.
ENGLISH SUMMARY: Kothamangalam church case was handed over to the High Court
YOU MAY ALSO LIKE THIS VIDEO