27 March 2024, Wednesday

Related news

March 26, 2024
March 25, 2024
March 25, 2024
March 24, 2024
March 23, 2024
March 23, 2024
March 22, 2024
March 19, 2024
March 19, 2024
March 19, 2024

കോട്ടയത്ത് എം.സി റോഡിൽ വാഹനാപകടം: യുവാവ് മരിച്ചു

Janayugom Webdesk
കോട്ടയം
April 30, 2022 12:13 am

കോട്ടയത്ത് എം.സി റോഡിൽ നാഗമ്പടം എസ് എച്ച് മൗണ്ടിനു സമീപം വാഹനാപകടത്തിൽ അയ്മനം സ്വദേശിയായ യുവാവ് മരിച്ചു.

അമിത വേഗത്തിൽ പാഞ്ഞെത്തിയ ബൈക്ക് പെട്ടി ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റാണ് യുവാവ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അയ്‌നനം മണവത്ത് പുത്തൻപുരയിൽ ബാലു (27)വാണ് മരിച്ചത്. ഇയാളുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ.

വെള്ളിയാഴ്ച രാത്രി 8.45 ന് എം.സി റോഡിൽ നാഗമ്പടം എസ്.എച്ച് മൗണ്ട് മഠത്തിനു മുന്നിലെ റോഡിലായിരുന്നു അപകടം. പൈനാപ്പിൾ എടുക്കുന്നതിനായി കോട്ടയം ഭാഗത്തു നിന്നും മൂവാറ്റുപുഴയിലേയ്ക്കു പോകുകയായിരുന്നു പെട്ടി ഓട്ടോറിക്ഷ. ഈ സമയം എതിർദിശയിൽ നിന്നും അമിത വേഗത്തിൽ പാഞ്ഞെത്തുകയായിരുന്നു യുവാവ്. അമിത വേഗത്തിൽ ഏറ്റുമാനൂർ ഭാഗത്തു നിന്നും പാഞ്ഞെത്തിയ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.

Eng­lish Sum­ma­ry: Kot­tayam: A youth was killed in a road acci­dent on MC Road in Kottayam

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.