കോട്ടയം ജില്ലയില്‍ രണ്ടു കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലയെ ഗ്രീന്‍സോണില്‍ നിന്നു മാറ്റി ഓറഞ്ച് സോണില്‍ ഉള്‍പ്പെടുത്തി. ചിങ്ങവനം സ്വദേശിയായ മെയില്‍ നഴ്സിനും കോട്ടയം ചന്തയിലെ ഒരു ചുമട്ടു തൊഴിലാളിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചുമട്ടുതൊഴിലാളിക്ക് കോവിഡ്-19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോട്ടയം മാര്‍ക്കറ്റ് അടച്ചു പൂട്ടി. പാലക്കാട്ടുനിന്ന് ലോഡുമായി വന്ന ലോറി ഡ്രൈവറുടെ സഹായില്‍ നിന്നാകാം ചുമട്ടുതൊഴിലാളിക്ക് രോഗം പകര്‍ന്നതെന്നാണ് സൂചന.
എന്നാല്‍ ഡ്രൈവറുടെ സഹായിക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. മറ്റേതെങ്കിലും വഴിയാണോ ഇദ്ദേഹത്തിന് രോഗം വന്നതെന്നും അന്വേഷിക്കുന്നുണ്ട്. മാര്‍ക്കറ്റില്‍ നാളെ അണുനശീകരണം നടത്തും. ജില്ലയില്‍ അനാവശ്യയാത്രകള്‍ നിരോധിച്ചിട്ടുണ്ട്. അവശ്യസര്‍വീസുകള്‍ക്കു മാത്രമേ അനുമതിയുള്ളൂ. ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് എടുക്കുന്നതും അവരുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് കോട്ടയം കളക്ടര്‍ പി.കെ.സുധീര്‍ബാബു. പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളും കോട്ടയം മുനിസിപ്പാലിറ്റിയിലെ 20, 29, 36, 37 വാര്‍ഡുകള്‍ എന്നിവയും ഹോട്സ്പോട്ടാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്.
English Summary: kottayam again under orange zone
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.