November 30, 2023 Thursday

Related news

November 29, 2023
November 26, 2023
November 25, 2023
November 21, 2023
November 21, 2023
November 11, 2023
November 11, 2023
November 9, 2023
November 6, 2023
November 2, 2023

കോട്ടയത്ത് യുവാവിനെ വെട്ടിവീഴ്ത്തിയ അക്രമി ആത്മഹത്യ ഭീഷണി മുഴക്കി മീനച്ചിലാറ്റില്‍

Janayugom Webdesk
കോട്ടയം
October 19, 2021 12:54 pm

കോട്ടയം നീലിമംഗലം മഠത്തി പറമ്പിന് സമീപം യുവാവിനെ അയല്‍വാസി വെട്ടിവീഴ്ത്തി. കോട്ടയം സംക്രാന്തി മഠത്തി പറമ്പിൽ മീൻ വ്യാപാരി നാസറിനെയാണ് അയൽവാസി ആക്രമിച്ചത്. നാസറിനെ വെട്ടിവീഴ്ത്തിയ ശേഷം അക്രമി മീനച്ചിലാറ്റിൽ ആത്മഹത്യ ഭീഷണി മുഴക്കി.

ഗുരുതരമായി പരിക്കേറ്റ നാസറിനെ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് അക്രമത്തിൽ കലാശിച്ചത്.

അക്രമി മീനച്ചിലാറ്റിൽ ഒരു മരക്കൊമ്പിൽ പിടിച്ച് കിടന്ന് ആത്മഹത്യ ഭീഷണി മുഴക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പോലീസും ഫയർഫോഴ്സും അക്രമിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി സ്ഥലത്തുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 

Eng­lish Sum­ma­ry: Kot­tayam: An assailant who hacked a young man in Kot­tayam threat­ened to kill him­self in Meenachilal

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.