Web Desk

February 24, 2021, 12:39 pm

കോട്ടയം ജില്ലാ യുഡിഎഫിന് കീറാമുട്ടിയാകുന്നു

Janayugom Online

ഉമ്മന്‍ചാണ്ടിയുടെ സ്വന്തം ജില്ലയായ കോട്ടയത്ത് യുഡിഎഫില്‍ സീറ്റ് വിഭജനം വലിയ കീറാമുട്ടിയായി മാറിയിരിക്കു്ന്നു. പ്രതിപക്ഷ നേതാവിന്‍റെ യാത്രക്ക് ശേഷം ചര്‍ച്ചകള്‍ സജീവമായിരക്കെ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി ഡസണ്‍ കടക്കിന് ആളുകള്‍ സജീവമായിരിക്കുന്നു.കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥികളാകുവാന്‍ നിരവധി പേരാണുള്ളത്. ജില്ലയിലെ 11 സീറ്റ് പോരാ. ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ് (ജോസഫ്) ശക്തായ സമ്മര്‍ദ്ദത്തിലാണ്.കോട്ടയം ഡിസിസിയുടെ എതിർപ്പ്‌ കണക്കാക്കാതെ‌ പൂഞ്ഞാറിൽ പി സി ജോർജിനെ‌ പിന്തുണക്കാൻ ചെന്നിത്തലയും ഐ വിഭാഗവും രംഗത്തുണ്ട്.പൂഞ്ഞാറില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിലും, കേരള കോണ്‍ഗ്രസിലും നിരവധി ആളുകളാണ് ഉടുപ്പു തൈപ്പിച്ചു ഇരിക്കുന്നത്. ഒരു കാരണവശാലും എ വിഭാഗം പി സി ജോര്‍ജിനെ യുഡിഎഫില്‍ എടുക്കരുതെന്ന നിലപാടിലാണ് . ലീഗിനും ഇതേ നിലപാട് തന്നെയാണ്. പൂഞ്ഞാർ അടക്കം‌ മോഹമുള്ള കോൺഗ്രസ്‌ നേതാക്കളും ലീഗുകാരുമാണ്‌ ഉമ്മൻചാണ്ടിയെ കൊണ്ട്‌ ജോർജിനെ തടയുന്നത്‌. ഉമ്മൻചാണ്ടി നേരത്തെ തന്നെ ജോർജിന്‌ എതിരുമാണ്‌. ഉടൻ തീരുമാനിച്ചില്ലെങ്കിൽ മറ്റ്‌ വഴി തേടുമെന്ന്‌ പി സി ജോർജും വ്യക്തമാക്കി. ഐശ്വര്യ യാത്ര തീരുന്നതുവരെ കാക്കാനായിരുന്നു‌ പ്രതിപക്ഷ നേതാവിന്റെ നിർദേശം. പതിനഞ്ചു സീറ്റ്‌ മോഹിച്ച്‌ നിൽക്കുന്ന പി ജെ ജോസഫിനെ എട്ടിൽ ഒതുക്കാനാണ്‌ നീക്കം‌.നിനച്ചിരിക്കാതെ പാലാ പോയതും ജോസഫിന്റെ കടുംപിടുത്തവും കോൺഗ്രസിന്റെ മത്സരസാധ്യത നഷ്ടപ്പെടുത്തി. ഇതിലും നേതാക്കൾ അമർഷത്തിലാണ്‌. ജോസ്‌ കെ മാണി പോയതോടെ കൂടുതൽ സീറ്റിൽ മത്സരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു നേതാക്കൾ. 

ജോസഫ്‌ എത്രയിൽ ഒതുങ്ങുന്നുവെന്നതിൽ ആശ്രയിച്ചായിരിക്കും അത്‌‌.15 സീറ്റിൽനിന്നും ‌11 എന്ന നിലപാട്‌ സ്വീകരിച്ചെങ്കിലും കോൺഗ്രസ്‌ ഗൗനിച്ചിട്ടേയില്ല. വിട്ടുവീഴ്‌ചയ്‌ക്ക്‌ ഒരുക്കമെന്ന്‌ മോൻസ്‌ ജോസഫ്‌ പലകുറി ആവർത്തിക്കുന്നുണ്ടെങ്കിലും ഫലമില്ല. സീറ്റ്‌ മോഹിച്ച്‌ ഒപ്പംചേർന്ന നേതാക്കളെ തൃപ്‌തിപ്പെടുത്താനാവാത്ത ക്ലേശത്തിലാണ്‌‌ ജോസഫ്‌. ചങ്ങനാശേരി, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലും കോൺഗ്രസ്‌ നോട്ടമിട്ടിട്ടുണ്ട്‌. പാല സീററിന്‍രെ പേരില്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേക്കേറിയ മാണി സി കാപ്പന്‍റെ കാര്യം വലിയ കഷ്ടത്തിലാണ് മാണി സി കാപ്പന്റെ മുന്നണി പ്രവേശം യുഡിഎഫ്‌ തീരുമാനിക്കുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല.

കാപ്പന്റെ നേതൃത്വത്തിലുള്ള പാർടിയെ മുന്നണിയിൽ കക്ഷിയാക്കണമെന്ന‌ ചെന്നിത്തലയുടെ ആവശ്യത്തെ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ എതിർക്കുന്ന സാഹചര്യത്തിലാണ്‌ പ്രതികരണം. കാപ്പൻ കോൺഗ്രസിൽ ചേർന്ന്‌ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്നതാണ്‌ മുല്ലപ്പള്ളിയുടെ ആവശ്യം. ചുരുക്കത്തില്‍ കോട്ടയം ജില്ലയില്‍വരും ദിവസങ്ങളില്‍ യുഡിഎഫില്‍ വന്‍ പൊട്ടിത്തെറിക്ക് സാധ്യതയേറുന്നു.
eng­lish summary;Kottayam dis­trict is a stum­bling block for the UDF
you may also like this video;