കോട്ടയത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

Web Desk
Posted on May 18, 2018, 12:24 pm

കോട്ടയം: കോട്ടയത്ത് ഒരു കുടുംബത്തിലെ നാലു പേരെ നിലയില്‍ കണ്ടെത്തി.  വയല സ്വദേശി സിനോജിനെയും കുടുംബത്തെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പടിഞ്ഞേറേ കൂടല്ലൂര്‍ സ്വദേശി സിനോജ് (45), ഭാര്യ നിഷ (35), മക്കളായ സൂര്യ തേജസ് (12), ശിവ തേജസ് (7) എന്നിവരാണ് മരിച്ചത്.

മക്കളെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്ത് പരിശോധന തുടങ്ങി.