Web Desk

June 03, 2020, 4:28 pm

കോട്ടയം താഴത്തങ്ങാടി കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമോ?

Janayugom Online

കോട്ടയം താഴ്ത്തങ്ങടിയിൽ വീട്ടമ്മയെ തലയ്ക്കടിയേറ്റ് കൊലപ്പെടുത്തിയത് ക്വട്ടേഷൻ സംഘമായിരിക്കാമെന്ന് പൊലീസിന്റെ നിഗമനം. ഷീബയുടെ മരണം തലയ്ക്കടിയേറ്റെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തലയുടെ ഇരുവശങ്ങളിലും ക്ഷതമേറ്റിട്ടുണ്ട്. കൊലപതകത്തിനു പിന്നിൽ ക്വട്ടേഷൻ സംഘം നടത്തിയ മോഷണശ്രമമാണെന്നാണ് പ്രാഥമിക നിഗമനം.

കൊല്ലപ്പെട്ട ഷീബയ്ക്കും ഭർത്താവ് മുഹമ്മദ് സാലിക്കും ശത്രുക്കൾ ഉള്ളതായി അറിയില്ലെന്നു ബന്ധുക്കൾ പറയുന്നു. കൊല്ലപ്പെട്ട ഷീബയുടെ സ്വർണ്ണാഭരങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറയുന്നു. വീടുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം കൊലപതാകത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു.

ഒരാൾക്ക് തനിയെ വീട്ടിൽ കയറി രണ്ടു പേരെ ആക്രമിക്കാൻ സാധിക്കില്ലെന്നാണ് പൊലിസിന്റെ നിഗമനം. ഷീബയുടെയും സാലിയുടെയും കൈകൾ ഇലക്ട്രിക്ക് വയർ ഉപയോഗിച്ച് ബന്ധിപ്പിച്ചിരുന്നു. ഒരാൾക്ക് റാണിയെ ഇവരുടെ കൈകൾ പിന്നിലേക്ക് കെട്ടിവെയ്ക്കാൻ സാധിക്കുമോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. പൊലീസിന്റെ ഈ സംശയങ്ങളാണ് കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന് പൊലീസ് പറയുന്നത്.

കവർച്ച, പണമിടപാടു സംബന്ധിച്ച തർക്കം, വ്യക്തിവൈരാഗ്യം എന്നിവയാണ് കൊലയ്ക്കു കാരണമായി പൊലീസ് കരുതുന്നത്. സംഭവശേഷം സ്ഥലത്ത് നിന്ന് പ്രതിയെന്നു സംശയിക്കുന്നയാൾ കാറിൽ കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. കൊലപാതകം നടന്ന വീട്ടിൽ നിന്നു രക്തം പുരണ്ട കയ്യുറകളും കണ്ടെത്തി. കുമരകം, വെച്ചൂർ വഴി കാർ കടന്നുപോയ ദൃശ്യങ്ങൾ പലയിടത്തു നിന്നായി ലഭിച്ചെങ്കിലും കാർ കണ്ടെത്താനായിട്ടില്ല.

ENGLISH SUMMARY: kot­tayam house­wife mur­der; police investigation

YOU MAY ALSO LIKE THIS VIDEO