കോട്ടയം താഴത്തങ്ങാടി കൊലപാതകത്തിലെ ഒരേയൊരു തെളിവ് ഇതാണ്

തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി ഫിംഗർ പ്രിന്റ് ഉൾപ്പടെയുള്ളവ മായ്ക്കാൻ വെള്ളമുപയോഗിച്ച് കഴുകി കളയുകയും ഗ്യാസ് സിലിണ്ടർ തുറന്നു വിടുകയും ചെയ്തു
Web Desk

കോട്ടയം

Posted on June 02, 2020, 7:35 pm

കോട്ടയം താഴത്തങ്ങാടി കൊലപാതകത്തിൽ വീട്ടമ്മയുടെ മരണകാരണം തലയ്‌ക്കേറ്റ പ്രഹരമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഷീബയുടെ മുഖത്തും തലയിലും മുറുവുകളുണ്ട്. ഷോക്കേറ്റതായി സൂചനകളിലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷീബയുടെ ഭർത്താവ് സാലി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അക്രമവുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങളിലൊന്നും പൊലീസിന് ഇതുവരെയും ലഭിച്ചിട്ടില്ല.

വീട്ടുകാരെ അടുത്തറിയാവുന്ന ആരോ ആണ് പ്രതിയെന്ന നിഗമനത്തിലാണ് പൊലീസ്. കൊലപാതകത്തിന് ശേഷം രാവിലെ പത്തു മണിക്ക് മോഷ്ടിക്കപ്പെട്ട കാറുമായി ആരോ പുറത്തേയ്ക്കു പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. കുമരകം ഭാഗത്തേക്കാണ് കാർ സഞ്ചരിച്ചത്. കാർ കണ്ടെത്താൻ അയൽ ജില്ലകളിൽ ഉൾപ്പടെ പൊലീസ് കർശന പരിശോധന നടത്തുന്നുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി ഫോറൻസിക് സംഘം വീട്ടിലെത്തി നടത്തിയ പരിശോധനയിൽ രക്തം പുരണ്ട കയ്യുറകൾ കണ്ടെത്തി. കയ്യുറയുടെ മണം പിടിച്ചു പുറത്തേക്കോടിയ പൊലീസ് നായ ഒരു കിലോമീറ്റർ അകലെയുള്ള മീനച്ചിലാറിനു തീരത്താണ് നിന്നത്.തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി ഗ്യാസ് സിലിണ്ടർ തുറന്നു വിടുകയും ചെയ്തു.

ENGLISH SUMMARY: kot­tayam house­wife mur­der updates

YOU MAY ALSO LIKE THIS VIDEO