Web Desk

കോട്ടയം

June 06, 2020, 12:08 pm

കോട്ടയത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവം: പ്രതി ബിലാലിനെ ആലപ്പുഴയില്‍ തെളിവെടുപ്പിനെത്തിച്ചു

Janayugom Online

കോട്ടയത്ത് താഴത്തങ്ങാടിയില്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതി മുഹമ്മദ് ബിലാലി(23)നെ തെളിവെടുപ്പിനായി ആലപ്പുഴ തണ്ണീര്‍മുക്കം ബണ്ടിലെത്തിച്ചു. ഷീബ — സാലി ദമ്പദികളില്‍ നിന്നും അപഹരിച്ച മൊബൈല്‍ ഫോണ്‍ ഇവിടെയാണ് പ്രതി ഉപേക്ഷിച്ചത്. നഷ്ടപ്പെട്ട സ്വര്‍ണാഭരണവും കണ്ടെത്തേണ്ടതുണ്ട്. താഴത്തങ്ങാടി ഷാനി മന്‍സിലില്‍ ഷീബ(60) തലയ്ക്കടിയേറ്റ് സ്വന്തം വീട്ടില്‍ വച്ച് മരിക്കുകയായിരുന്നു.

ഭര്‍ത്താവ് മുഹമ്മദ് സാലി പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡ‍ിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ദമ്പതികളെ അക്രമിച്ച ശേഷം ബിലാല്‍ ഇവരുടെ കാറുമായി ആദ്യം കടന്നത് ആലപ്പുഴയിലേക്കാണ്. ഇതിനിടെ തണ്ണീര്‍മുക്കത്ത് കാര്‍ നിര്‍ത്തി. ഷീബയുടെ മൊബൈല്‍ ഫോണ്‍, താക്കോല്‍ കൂട്ടം എന്നിവ തണ്ണീര്‍ മുക്കം ബണ്ടില്‍ നിന്ന് വേമ്പനാട്ട് കായലിലേക്ക് വലിച്ചെറിയുകയായിരുന്നു എന്ന് പ്രതി മൊഴി നല്‍കിയിരുന്നു.

തുടര്‍ന്നാണ് ഇപ്പോള്‍ തെളിവെടുപ്പിനായി ഇവിടെ എത്തിച്ചിരിക്കുന്നത്. മുഹമ്മദ് ബിലാല്‍ കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: kot­tayam mu rder case followup

You may also like this video