Web Desk

കൊച്ചി

June 04, 2020, 2:29 pm

കോട്ടയം താഴത്തങ്ങാടി കൊല: കാര്‍ ആലപ്പുഴയില്‍ നിന്ന് കണ്ടെത്തി

Janayugom Online

കോട്ടയം താഴത്തങ്ങാടി കൊലക്കേസ് പ്രതി മുഹമ്മദ് ബിലാല്‍ മോഷ്ടിച്ച കാര്‍ ആലപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് തുടരുകയാണ്. കൊലപാതകത്തിന് ശേഷം മോഷ്ടിച്ച കാറിലാണ് പ്രതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്.28 പവൻ സ്വർണം കൊച്ചിയിൽ നിന്ന് കണ്ടെടുത്തിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. എറണാകുളത്ത് നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ആദ്യം ഭർത്താവിനെ ആണ് ആക്രമിച്ചത്. വീട്ടമ്മയുടെ മരണം ഉറപ്പാക്കാൻ വേണ്ടി നിരവധി തവണ അടിച്ചു. തെളിവ് നശിപ്പിക്കാനായി ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ടു. വീട് പൂട്ടി മോഷണ മുതലും കാറുമായി രക്ഷപെട്ടു.  പ്രതി കുറ്റം സമ്മതിച്ചതായി കോട്ടയം എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

eng­lish sum­ma­ry: kot­tayam mur­der case stolen car dis­cov­ered in alappuzha

You may also like this video: