Web Desk

June 04, 2020, 12:23 pm

കോട്ടയം കൊലപാതകം ; മോഷണമുതൽ കണ്ടെടുത്തു,തെളിവെടുപ്പ് തുടരുന്നു

Janayugom Online

കോട്ടയത്ത് വീട്ടമ്മയെ തലക്കടിച്ചു കൊന്ന കേസിൽ പ്രതിയുമായി തെളിവെടുപ്പ് തുടങ്ങി. 28 പവൻ സ്വർണം കൊച്ചിയിൽ നിന്ന് കണ്ടെടുത്തു. തെളിവെടുപ്പ് തുടരുകയാണ്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. എറണാകുളത്ത് നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ആദ്യം ഭർത്താവിനെ ആണ് ആക്രമിച്ചത്. വീട്ടമ്മയുടെ മരണം ഉറപ്പാക്കാൻ വേണ്ടി നിരവധി തവണ അടിച്ചു. തെളിവ് നശിപ്പിക്കാനായി ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ടു. വീട് പൂട്ടി മോഷണ മുതലും കാറുമായി രക്ഷപെട്ടു.  പ്രതി കുറ്റം സമ്മതിച്ചതായി കോട്ടയം എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

ഷാനി മൻസിലിൽ ഷീബയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് അബ്ദുൽ സാലി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ കഴിയുകയാണ്. പ്രതി രാവിലെ മുതൽ പല സ്ഥലങ്ങളിലും കറങ്ങി നടന്നതിന് ശേഷമാണ് ഇവരുടെ വീട്ടിൽ എത്തി കൊല നടത്തിയത്. പ്രതി ഇവരുടെ വീടിന് അടുത്ത് താമസിച്ച ആളായിരുന്നു. കുടുംബവുമായി നല്ല പരിചയവും ഉണ്ട്. ഇയാൾക്ക് നിരവധി തവണ അഭയം നൽകിയിരുന്നത് ഈ വീട്ടുകാരന് . പരിചയം ഉള്ള വ്യക്തി ആയതിനാൽ വീട്ടുകാർക്ക് സംശയം തോന്നിയില്ല. സാമ്പത്തികമായി ഇടപാടുകൾ ഉള്ളതായി സൂചനയില്ല.  ടീപോയ് ഉപയോഗിച്ചാണ് ഇരുവരെയും ആക്രമിച്ചത്. കൂടുതൽ തെളിവുകൾ പോലീസ് ശേഖരിക്കുകയാണ്.

ഇന്ന് പുലർച്ചെ ഒരു മണിക്കാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വീട്ടമ്മയിൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ചതിന് ശേഷമാണ് കൊലപാതകം നടത്തിയത്. മോഷണമായിരുന്നു പ്രതിയുടെ ലക്ഷ്യം. കൊലപാതകത്തിൽ കൂട്ടുപ്രതികൾ ഉള്ളതായി സംശയം ഇല്ലന്ന് എസ്പി പറഞ്ഞു .

eng­lish sum­ma­ry: kot­tayam mur­der: gold recoverd

you may like this video