Web Desk

കോട്ടയം

June 04, 2020, 5:50 pm

വീട്ടമ്മയുടെ കൊലപാതകം; പ്രതി ബിലാലിനെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തൽ നടത്തി പിതാവ്

Janayugom Online

കോട്ടയത്ത് വീട്ടമ്മയുടെ കൊലപാതകത്തിൽ അറസ്റ്റിലായ ബിലാൽ മാനസികാരോഗ്യ വിദഗ്ദ്ധരുടെ ചികിത്സ തേടിയിരുന്നുവെന്ന് പിതാവ് നിസാം ഹമീദ്. ബിലാൽ ഇടയ്ക്കിടെ വീട് വിട്ടു പോകാറുണ്ടെന്നും പിതാവ് പറഞ്ഞു. ഞായറാഴ്ച രാത്രിയും ബിലാലിനെ കാണാതായി. ബിലാലിനെ കാണാനില്ലെന്ന് അറിയിച്ചു വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഫോണിൽ ബിലാലിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മറ്റു സുഹൃത്തുക്കളെ കൊണ്ട് വിളിച്ചപ്പോൾ ബിലാൽ ഫോൺ എടുത്തിരുന്നു. അപ്പോഴാണ് ബിലാൽ കൊച്ചിയിലുണ്ടെന്നു മനസിലാകുന്നത്.

ഇതിനു മുൻപും ബിലാലിന്റെ പേരിൽ രണ്ടു ക്രിമിനൽ കേസുകളുണ്ടായിരുന്നു. ചെറുപ്പം മുതലേ ബിലാൽ ഒരു പ്രത്യേക സ്വഭാവക്കാരനാണ്. സ്ഥിരമായി പ്ബ്ജി കളിച്ചിരുന്ന വ്യക്തിയാണ് ബിലാൽ. ബിലാൽ ആവശ്യപ്പെടുന്നതെല്ലാം വീട്ടുകാർ വാങ്ങി നൽക്കാറുണ്ടായിരുന്നു വെന്നും പിതാവ് പറഞ്ഞു. കൊലപാതകം ചെയ്തത് ബിലാലാങ്കിൽ അതിന്റെ ഫലം അനുഭവിക്കട്ടെയെന്നും പിതാവ് പറഞ്ഞു.

ENGLISH SUMMARY: kot­tayam mur­der investigation

YOU MAY ALSO LIKE THIS VIDEO