
കോട്ടയം-നിലമ്പൂർ എക്സ്പ്രസിന് പുതുതായി അനുവദിച്ച മൂന്ന് സ്റ്റോപ്പുകൾ തിങ്കളാഴ്ച നിലവിൽ വരും. കുലുക്കല്ലൂര്‍, പട്ടിക്കാട്, മേലാറ്റൂര്‍ എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചത്. നിലമ്പൂര്‍—കോട്ടയം സര്‍വിസിനും മൂന്നിടത്തും സ്റ്റോപ്പുണ്ടാകും. കോട്ടയം-നിലമ്പൂർ എക്സ്പ്രസിന് നിലമ്പൂർ-ഷൊർണൂർ പാതയിലെ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിക്കണമെന്ന യാത്രക്കാരുടെ നാളുകളായുള്ള ആവശ്യത്തിന് ഭാഗിക പരിഹാരമാണ് പുതിയ നടപടി.
കോവിഡ് കാലത്തിന് മുമ്പ് പാസഞ്ചറായായിരുന്നു കോട്ടയം-നിലമ്പൂർ ട്രെയിൻ ഓടിയിരുന്നത്. ഈ സമയം എല്ലായിടത്തും ഇതിന് സ്റ്റോപ്പുണ്ടായിരുന്നു. കോവിഡിന് ശേഷം ട്രെയിൻ സർവിസുകൾ പുനരാരംഭിച്ചപ്പോൾ 200 കിലോമീറ്ററിലധികം ദൂരമുള്ള സർവിസുകളെല്ലാം എക്സ്പ്രസാക്കി മാറ്റി. ഇതിന്റെ ഭാഗമായി കോട്ടയം-നിലമ്പൂർ പാസഞ്ചറും എക്സ്പ്രസ് ആയതോടെയാണ് സ്റ്റോപ്പുകൾ ഒഴിവാക്കിയത്. ഷൊർണൂരിനും നിലമ്പൂരിനും ഇടയിൽ അങ്ങാടിപ്പുറത്തും വാണിയമ്പലത്തും മാത്രമാണ് ഇത് നിർത്തിയിരുന്നത്.
അതിനിടെ നിലമ്പൂരിലേക്ക് നീട്ടിയ എറണാകുളം-ഷൊർണൂർ മെമു സർവിസ് അടുത്ത ദിവസം മുതൽ തന്നെ ഓടിത്തുടങ്ങുമെന്ന് അറിയുന്നു. രാത്രി 8.40ഓടെ ഷൊർണൂരിൽനിന്നും തിരിച്ച് പുലർച്ചെ 3.45ഓടെ ഷൊർണൂരിലേക്കും പുറപ്പെടുന്ന രീതിയിലാണ് ഷെഡ്യൂൾ എന്നാണ് കരുതപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.