കോട്ടയം: 32 വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു മോഷണം. ഇന്ന് അപൂർവമായ ഒരു സംഗമത്തിന് വേദിയായിരിക്കുകയാണ്. ആറുമാസം പ്രായമുള്ളപ്പോൾ 1987ൽ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽനിന്നു മോഷ്ടിക്കപ്പെട്ട കുഞ്ഞാണു സുമേഷ്. അന്നു പൊൻകുന്നം എസ്ഐയായിരുന്ന എൻ. രാമചന്ദ്രന്റെ അന്വേഷണത്തിലാണ് രണ്ടാം ദിവസം തന്നെ കുഞ്ഞിനെ കണ്ടെത്തിയത്. കോട്ടയം മുൻ ജില്ലാ പൊലീസ് മേധാവി എൻ. രാമചന്ദ്രനു മുന്നിൽ സുമേഷിനെ നിർത്തി സുധ പറഞ്ഞു, ‘കാണാതായ പൊന്നാണിത്. ഇവനെ തിരിച്ചു തന്നത് അങ്ങാണ്. ഒരിക്കലും മറക്കില്ല.’ കേട്ടു മാത്രം പരിചയമുള്ള ആ പൊലീസുദ്യോഗസ്ഥനെ കൺനിറയെ കാണുകയായിരുന്നു സുമേഷ്.
രാമചന്ദ്രനെ കാണാൻ 32 വർഷത്തിനു ശേഷം സുമേഷുമായി സുധ കാരൂർ എത്തി. ഈ സംഗമം പുതുവർഷ സമ്മാനമായി. വൈദ്യുതിമുടക്കത്തിനിടെയാണ് അന്നു കുഞ്ഞിനെ കാണാതായത്. കരിങ്കുന്നം സ്വദേശികളായ ബാലനും രാധാമണിയുമായിരുന്നു പ്രതികൾ. താൻ ഗർഭിണിയാണെന്നു പറഞ്ഞു രാധാമണി മറ്റൊരാളിൽ നിന്നു പണം വാങ്ങിയിരുന്നു. പ്രസവിച്ചുവെന്നു കാണിച്ചു കൂടുതൽ പണം വാങ്ങാനായിരുന്നു മോഷണം
രാധാമണി കുഞ്ഞിന്റെ ചുണ്ടിൽ പൈപ്പുവെള്ളം ഇറ്റിക്കുന്നതു കണ്ട ഹോട്ടൽ ജീവനക്കാരൻ ജബ്ബാറിനു സംശയം തോന്നിയതാണു തുണയായത്. സംശയത്തിന്രഎ ചുവടി പിടിച്ച് പൊലീസ് ഉദ്യോഗസ്ഥനായിരുന്ന രാമചന്ദ്രൻ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കാണാതായ സുമേഷിനെ രാമചന്ദ്രൻ കണ്ടെത്തുന്നത്.അമേരിക്കയിൽ സാൻ ഡീഗോ ആശുപത്രിയിൽ നിന്ന് ഒരു കുഞ്ഞിനെ മോഷ്ടിച്ച സംഭവം ഈയിടെ വായിച്ചപ്പോഴാണ് പണ്ടത്തെ കുഞ്ഞിനെ രാമചന്ദ്രന് ഓർമ വന്നത്. ആ കുട്ടി എവിടെയുണ്ടെന്നായി അതോടെ ചിന്ത. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാറിന്റെ സഹായം തേടി. പൊലീസ് അന്വേഷണം ചെറുവള്ളി ബാവലുപറമ്പിൽ വീട്ടിലെത്തി. സാഹിത്യകാരൻ കാരൂർ നീലകണ്ഠപ്പിള്ളയുടെ കൊച്ചുമകനാണ് എൻ. രാമചന്ദ്രൻ.
you may also like this vidfeo
English summary: kottayam sumesh met his saviour ramachandran after 32 years
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.