September 29, 2022 Thursday

Related news

April 9, 2022
February 24, 2022
February 24, 2022
August 2, 2021
April 19, 2021
April 17, 2021
March 11, 2021
November 2, 2020
October 18, 2020
September 12, 2020

ഈ യുവതിയുടെ പേര് കേള്‍ക്കുന്നവരെല്ലാം ഞെട്ടുമെന്ന് ഉറപ്പ് ! എന്താണ് ആ പേരെന്നല്ലേ?

Janayugom Webdesk
കോട്ടയം
September 12, 2020 1:35 pm

കൊവിഡ് നമ്മുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയത്. എന്നാല്‍ കോട്ടയം മള്ളുശ്ശേരി സ്വദേശിനിയായ യുവതിയ്ക്ക് ഇപ്പോള്‍ തന്റെ പേര് പറയാന്‍ പോലും വയ്യാത്ത അവസ്ഥയാണ്. പേര് കേള്‍ക്കുന്നവരൊക്കെ ഞെട്ടുകയാണ്.

കഴിഞ്ഞ വര്‍ഷം ഡിസംബറിന് ശേഷമാണ് യുവതിയുടെ പേര് ചര്‍ച്ചയാകുന്നത്. എന്താണ് ആ പേരെന്നല്ലേ? അത് മറ്റൊന്നുമല്ല, ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടിരിക്കുന്ന ആ വൈറസിന്റെ പേര് തന്നെ! ‘കൊറോണ’ എന്ന പേര് മുപ്പത്തിനാല് വര്‍ഷം മുമ്ബ് മാമോദിസ സമയത്ത് അച്ഛന്‍ ഇട്ടതാണ്.

ആര്‍ക്കും ഇതുവരെ കേള്‍ക്കാത്ത പേരായതിനാല്‍ പണ്ടുമുതലെ അതിലൊരു കൗതുകം നാട്ടുകാര്‍ക്ക് തോന്നിയിരുന്നു. എന്നാല്‍ ഡിസംബറോടെയാണ് പേര് ചര്‍ച്ചയായത്.രണ്ടു കുട്ടികളുടെ അമ്മയാണ് കൊറോണ ഷൈന്‍. മത്സ്യത്തൊഴിലാളിയായ ഭര്‍ത്താവ് ഷൈനിന്റെ സുഹൃത്തുക്കളെടുത്ത ഒരു വീഡിയോയിലൂടെയാണ് യുവതി താരമായത്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.