കാറിനൊപ്പം ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Web Desk

കോട്ടയം

Posted on August 09, 2020, 4:37 pm

കോട്ടയത്ത് കാറിനൊപ്പം ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവ് മരിച്ചു. അങ്കമാലി മഞ്ഞപ്ര സ്വദേശിയായ ജസ്റ്റിനാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചയോടെ കോട്ടയം പാലമുറിയിലായിരുന്നു അപകടം നടന്നത്.

ഞായറാഴ്ച നടത്തിയ തിരച്ചിലില്‍ അടുത്തുള്ള പാടത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം ടാക്സി ഡ്രെെവറായിരുന്നു. യാത്രക്കാരെ കൊണ്ടുപോയി തിരികെ വരുമ്പോഴാണ് ഒഴുക്കില്‍പ്പെട്ടത്. മീനച്ചിലാറിന്റെ കെെവഴിയില്‍ നിന്ന് കുത്തൊഴുക്കുണ്ടായിരുന്നു.

Eng­lish sum­ma­ry: man drown­ing to death

You may also like this video: