Janayugom Online
Court

കൊട്ടിയൂര്‍ പീഡനം: കുറ്റപത്രം ജൂണ്‍ 7 ന് വായിക്കും

Web Desk

മാനന്തവാടി

Posted on June 02, 2018, 3:49 pm

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി പ്രസവിച്ച കേസിലെ മൂന്നാം പ്രതി കുത്തുപറമ്പ് ക്രിസ്തുരാജ ആശുപതിയിലെ ഡോക്ടര്‍ സിസ്റ്റര്‍ ടെസി ജോസ്, നാലാം പ്രതി ഡോ ഹൈദരലി, ആശുപത്രി അഡ്മിനിസ്‌ട്രേറ്ററുമായ സിസ്റ്റര്‍ ആന്‍സി, എട്ടാം പ്രതി വയനാട് ശിശുക്ഷേമസമതി മുന്‍ അധ്യക്ഷന്‍ മാനന്തവാടി രൂപതയിലെ ഫാദര്‍ തോമസ് ജോസഫ്‌ തേരകം, ഒമ്പതാം പ്രതി ശിശുക്ഷേമസമതി അംഗമായിരുന്ന ഡോ.സിസ്റ്റര്‍ ബെറ്റി ജോസ്, പത്താം പ്രതി വൈത്തിരി ഹോളി ഇന്‍ഫെന്റ് മേരി ബാലികാമന്ദിരത്തിന്റെ ഡയറക്ടര്‍ സിസ്റ്റര്‍ ഒഫീലിയ എന്നിവരെയാണ് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതിനും തുടര്‍ നടപടിക്കുമായി തലശ്ശേരി അഡീഷനല്‍ ജീല്ലാ സെഷന്‍സ് കോടതി ഒന്ന് ജഡ്ജി പിഎന്‍ വിനോദ് കേസ് ജൂണ്‍ ഏഴിലേക്ക് മാറ്റിയത്.

മുഖ്യ പ്രതി റോബിന്‍ വടക്കുംചേരി ഉള്‍പ്പെടെയുള്ള നാല് പ്രതികളുടെ കുറ്റപത്രം കോടതി വെള്ളിയാഴ്ച വായിച്ചു കേള്‍പിച്ചിരുന്നു. കൊട്ടിയൂര്‍ ഇടവക അംഗം തങ്കമ്മ നെല്ലിയാനി, വയനാട് മാനന്തവാടി ക്രിസ്തുദാസ് കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ്മരിയ, കല്ലുമുട്ടി കോണ്‍വെന്റിലെ സിസ്റ്റര്‍ അനിറ്റ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. കേസിന്റെ വിചാരണ പെട്ടന്ന് പുര്‍ത്തിയാക്കാന്‍ മുഖ്യപ്രതി റോബിന്‍ വടക്കുംചേരിയുടെ ജ്യാമപക്ഷേ തള്ളികൊണ്ട് ഹൈകോടതി ഉത്തരവിട്ടിരുന്നു.