19 April 2024, Friday

കൊട്ടിയൂര്‍ പശുവിനെ കൊന്നത് പുലി തന്നെ; ജാഗ്രതാ നിര്‍ദേശം

Janayugom Webdesk
കണ്ണൂര്‍
February 5, 2023 5:52 pm

കൊട്ടിയൂര്‍ പാലുകാച്ചിയില്‍ പശുവിനെ കൊന്നത് പുലിയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. പുലിയുടെ ദൃശ്യം വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞു. പാലുകാച്ചിയിലും പരിസരങ്ങളിലും വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. വെള്ളിയാഴ്ച രാത്രിയിലാണ് പശുവിനെ പുലി കൊന്നത്.

രണ്ടു മാസമായി മട്ടന്നൂര്‍, തില്ലങ്കേരി ഭാഗത്ത് പുലിയുടെ സാന്നിധ്യമുള്ളതായി നാട്ടുകാര്‍ പരാതി പറയുന്നു. തുടര്‍ന്ന് വനംവകുപ്പ് പരിശോധന നടത്തുകയും പുലി ആറളം വന്യമൃഗ സങ്കേതത്തിന്റെ ഭാഗത്തേക്ക് പോയെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍, വെള്ളിയാഴ്ച പശുക്കിടാവിനെ കൊന്ന് പകുതിയിലേറെ അവശിഷ്ടവുമായി പുലി കടന്നു കളഞ്ഞു. 

പുലിയുടെ ദൃശ്യങ്ങള്‍ ലഭിക്കാന്‍ ബാക്കി മാംസഭാഗങ്ങള്‍ അവിടെതന്നെ വനംവകുപ്പ് ഉപേക്ഷിച്ചു. പിറ്റേ ദിവസം പുലിയെത്തി മാംസം എടുത്തുകൊണ്ടുപോയെങ്കിലും ദൃശ്യങ്ങളൊന്നും ലഭിച്ചില്ല. പിന്നീട് മറ്റൊരു ഭാഗത്തു വച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. 

Eng­lish Sum­ma­ry; Kot­tiy­or cow was killed by a tiger
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.