February 4, 2023 Saturday

Related news

June 20, 2020
May 4, 2020
May 3, 2020
April 29, 2020
April 26, 2020
April 22, 2020
April 22, 2020
April 21, 2020
April 19, 2020
April 19, 2020

പത്തനംതിട്ടയിൽ ഇന്ന് ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

Janayugom Webdesk
പത്തനംതിട്ട
April 13, 2020 9:50 am

പത്തനംതിട്ടയിൽ ഇന്ന് ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഷാർജയിൽ നിന്ന് നാട്ടിലെത്തിയ ചിറ്റാർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാലായി. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിക്കുന്നത്.

മാർച്ച് 22 ന് ഷാർജയിൽ നിന്ന് നാട്ടിലെത്തിയ ചിറ്റാർ സ്വദേശിയായ 42 കാരനാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചയാൾ എത്തിയ വിമാനത്തിലെ സഹയാത്രക്കാരനായിരുന്നു ഇദ്ദേഹം. നാട്ടിലെത്തിയ ശേഷം ഇദ്ദേഹം കൃത്യമായി നിരീക്ഷണത്തിലായിരുന്നത് കൊണ്ട് തന്നെ കൂടുതൽ ആളുകളുമായി സമ്ബർക്കം ഉണ്ടായിട്ടില്ല. ഇദ്ദേഹം നേരിട്ട് ഇടപെട്ട നാല് പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കത്ത ആളുകൾ ഇനിയും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ജില്ലാ ഭരണ കൂടത്തിന്റെ വിലയിരുത്തൽ. ലോക്ക്ഡൗണിന് ശേഷം വിദേശത്ത് നിന്ന് എത്തുന്ന ആളുകളെ നിരീക്ഷണത്തിലാക്കാൻ വേണ്ട നടപടികൾ ഇതിനോടകം തന്നെ ജില്ലയിൽ സ്വീകരിച്ചിട്ടുണ്ട്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.