Web Desk

തിരുവന്തപുരം

March 16, 2020, 6:22 pm

വർക്കലയിൽ കൊവിഡ്19 സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്‍ 103 പേരുമായി സമ്പര്‍ക്കം പുലര്‍ത്തി: കടകംപള്ളി സുരേന്ദ്രന്‍

Janayugom Online

വര്‍ക്കലയില്‍ കൊവിഡ്19 സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്‍ 103 പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അടുത്തിടപഴകിയ 30 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചെന്നും മന്ത്രി പറഞ്ഞു. കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ വര്‍ക്കലയിലാകെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി.

ഇറ്റാലിയന്‍ പൗരനുമായി അടുത്തിടപഴകിയ ജര്‍മ്മന്‍ യുവതിയെയും മറ്റൊരു റിസോര്‍ട്ടിലെ താമസക്കാരനായ അമേരിക്കന്‍ യുവാവിനെയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളെജിലെത്തിച്ച് പരിശോധനയ്ക്ക് വിധേയരാക്കി. പനിയും തൊണ്ടവേദനയുമുള്ള ഇരുവരും നിരീക്ഷണത്തിലാണ്. കൊല്ലത്ത് വാഹനാപകടത്തില്‍പ്പെട്ട രോഗി കാര്യങ്ങള്‍ കൈകാര്യം ചെയ്തത് അശ്രദ്ധയോടെയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish sum­ma­ry: Kovid 19 Con­firmed Ital­ian Cit­i­zen migling  103 Per­sons in Varkala: Kadakam­pal­ly Surendran

you may also like this video