ഒമാനില്‍ മലയാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സലാലയില്‍ ജോലി ചെയ്ത് വരുന്ന കണ്ണൂര്‍ സ്വദേശിക്കാണ് വൈറസ് ബാധയേറ്റത്. അവധി കഴിഞ്ഞ് മാര്‍ച്ച് പതിമൂന്നിനുള്ള വിമാനത്തിലാണ് ഇദ്ദേഹം തിരികെ എത്തിയത്. 16ന് പനിയും ചുമയും അനുഭവപ്പെട്ട തുടങ്ങി. ഉടനെ ആശുപത്രിയിലെത്തി ചികിത്സയ്ക്ക് വിധേയനായി.
പരിശോധനയ്ക്കായി സാമ്ബിളുകളും എടുത്തു. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ച് ഫലം എത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ ആരോഗ്യ വകുപ്പ് അധികൃതര്‍ ആശുപത്രിയിലേക്ക് മാറ്റി. മലയാളിയുടേതടക്കം ഒമ്ബത് കേസുകളാണ് വ്യാഴാഴ്ച രാത്രി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. ഇതോടെ ഒമാനില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 48 ആയി ഉയര്‍ന്നു. ഇതു വരെ 13 പേരാണ് രോഗ വിമുക്തി നേടിയിട്ടുള്ളത്.
English summary: Kovid 19 confirmed to Malayalee in Oman
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.