കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെമുന്നിരയിലുണ്ടയിരുന്ന യു എ ഇയിലെ പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനായ നസീർ വാടാനപ്പള്ളി കോവിഡ് ബാധിച്ച് ആശുപത്രിയിൽ. രോഗ ബാധിതരെ ആശുപത്രയിൽ ചികിത്സക്കും വീടുകളിൽ നിരീക്ഷണത്തിനും മാറ്റാൻ അദ്ദേഹം തന്റെ സഹ പ്രവർത്തകർക്കൊപ്പം ഏറെ ദിവസങ്ങളായി പ്രവർത്തിച്ചു വരികയായിരുന്നു. അസ്വസ്ഥതകൾ അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിൽ പ്രേവേശിപ്പി[പിക്കുകയും ഇന്നലെ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. നൂറു കണക്കിന് ആളുകൾക്ക് ഭക്ഷണവും സാനിറ്റൈസറും ഔഷധങ്ങളും വിതരണം ചെയ്തു വന്ന നസീർ വാടാനപ്പള്ളി ദുബായ് പോലീസും ആരോഗ്യ വകുപ്പും ചേർന്ന് കൊറോണ നിവാരണ പരിപാടികളുടെ ഏകോപന ചുമതലയും നിർവഹിച്ചു വരികയായിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ മഹത്തായ ധൗത്യം നിർവഹിച്ച അദ്ദേഹത്തെ അഭിനന്ദിക്കുകായും രോഗ വിമുക്തി ആശംസിക്കുകയും ചെയ്ത് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിപുൽ സന്ദേശമയച്ചു. നസീർ വാടാനപ്പള്ളി ജീവിതത്തിലേക്ക് തിരിച്ചു വരാൻ സമുഹ്ഹ മാധ്യങ്ങളിൽ ആശംസാ പ്രവാഹമാണ്.
ആദ്യ ഘട്ടങ്ങളിൽ മാസ്ക്ക് ധരിക്കാതെയും മറ്റും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ എര്പെട്ടത്തിലെ അശ്രദ്ധ കൊണ്ടാകാം താൻ രോഗ ബാധിതനായതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.