February 4, 2023 Saturday

Related news

January 23, 2023
January 17, 2023
January 16, 2023
January 4, 2023
January 3, 2023
January 2, 2023
January 1, 2023
December 30, 2022
December 30, 2022
December 30, 2022

മുംബൈ താജ് ഹോട്ടലിലെ ആറ് ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

Janayugom Webdesk
മുംബൈ
April 12, 2020 9:34 am

പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പായ മുംബയ് താജ്മഹല്‍ പാലസിലെ ആറ് ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൗത്ത് മുംബയിലെ ഹോട്ടലിലെ ജീവനക്കാരാണ്. ആശുപത്രിയില്‍ ചികിത്സയിലുള്ള ഇവരുടെ നില തൃപ്തികരമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇതോടെ ഹോട്ടലിലെ മറ്റ് ജീവനക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ക്വാറന്റൈനില്‍ പ്രവേശിച്ചവരുടെ എണ്ണം പുറത്തുവിട്ടിട്ടില്ല. നാല് ജീവനക്കാരെ ഏപ്രില്‍ 8നും രണ്ട് ജീവനക്കാരെ ഏപ്രില്‍ 11നുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന റിപ്പോര്‍ട്ട് കമ്പനി അധികൃതര്‍ സ്ഥിരീകരിച്ചു. താജ്മഹല്‍ പാലസില്‍ നിലവില്‍ താമസക്കാരില്ല, അത്യാവശ്യ സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് ഇവിടെ ഉള്ളത്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.