Web Desk

കോഴിക്കോട്

March 24, 2020, 9:28 am

സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടെ കോവിഡ് 19 സ്ഥിരീകരിച്ചു

Janayugom Online

സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടെ കോവിഡ് 19 സ്ഥിരീകരിച്ചു. ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലാ കളക്ടറാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതോടെ ഇന്നലെ മാത്രം സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 30 ആയി. കോഴിക്കോട് ജില്ലയില്‍ മാത്രം നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ഇന്നലെ കാസര്‍കോട്19, എറണാകുളം 2, കണ്ണൂര്‍ 5, പത്തനംതിട്ട 1, തൃശൂര്‍ 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 25 പേര്‍ ദുബായില്‍നിന്ന് വന്നവരാണ്. സംസ്ഥാനത്താകെ നിരീഷണത്തില്‍ 64,320 പേരുണ്ട്. 63,937 പേര്‍ വീടുകളിലും 383 പേര്‍ ആശുപത്രിയിലും ആണ് നിരീക്ഷണത്തിലുള്ളത്.
122 പേരെയാണ് ഇന്നലെ പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 4,291 സാംപിള്‍ പരിശോധയ്ക്ക് അയച്ചു. 2987 പേര്‍ക്ക് രോഗമില്ലെന്ന് വ്യക്തമായിട്ടുണ്ട്‌.

Eng­lish sum­ma­ry: Kovid 19 con­firmed with two oth­ers in the state

you may also like this video