March 22, 2023 Wednesday

Related news

December 29, 2020
November 1, 2020
September 20, 2020
August 16, 2020
July 29, 2020
July 27, 2020
July 1, 2020
May 14, 2020
May 4, 2020
May 4, 2020

കോവിഡ് 19: ചികിത്സയിലുള്ളവരുടെ എണ്ണം കുറയുന്ന പ്രവണത നിലനിർത്തി ഇന്ത്യ

Janayugom Webdesk
November 1, 2020 2:14 pm

കോവിഡ് 19: ചികിത്സയിലുള്ളവരുടെ എണ്ണം കുറയുന്ന പ്രവണത നിലനിർത്തി ഇന്ത്യ.  ആഗോളതലത്തിൽ ദശലക്ഷത്തിൽ ഏറ്റവും കുറഞ്ഞ രോഗികളെന്ന നിലയും തുടരുന്നു.  തുടർച്ചയായ മൂന്നാം ദിവസവും ചികിത്സയിലുള്ളത് 6 ലക്ഷത്തിൽ താഴെപ്പേർ 17 സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണപ്രദേശങ്ങളിൽ ദശലക്ഷത്തിലെ രോഗികളുടെ നിരക്ക് ദേശീയ ശരാശരിയേക്കാൾ കുറവ്

ന്യൂഡൽഹി 1നവംബർ 2020  കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം തുടർച്ചയായി കുറയുന്ന പ്രവണത ഇന്ത്യ നിലനിർത്തുന്നു. മൂന്നുമാസത്തിനുശേഷം, ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നാം ദിവസവും 6 ലക്ഷത്തിന് താഴെയാണ്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവർ 5,70, 458 ആണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ 6.97% മാത്രമാണിത്. സമഗ്രപരിശോധന, സമയബന്ധിതമായ സ്ഥിരീകരണം, ചികിത്സ തുടങ്ങിയവയിൽ കേന്ദ്ര നിർദേശപ്രകാരം സംസ്ഥാനങ്ങൾ കേന്ദ്രഭരണപ്രദേശങ്ങൾ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ നേട്ടം.

കഴിഞ്ഞ 24 മണിക്കൂറിനിടെ കർണാടകത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. ദശലക്ഷത്തിലെ രോഗബാധിതരുടെ ആഗോളതലത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇന്ത്യയിലാണ് ഏറ്റവും കുറവ്. രാജ്യത്തെ ശരാശരി രോഗബാധിതർ 5,930 ആണ്. 17 സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണപ്രദേശങ്ങളിൽ ദശലക്ഷത്തിലെ രോഗികളുടെ നിരക്ക് ദേശീയ ശരാശരിയേക്കാൾ കുറവാണ്. ഇന്ത്യയിൽ കോവിഡ് മരണസംഖ്യയും കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 470 മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 78 ശതമാനവും 10 സംസ്ഥാനങ്ങളിലാണ് കേന്ദ്രഭരണപ്രദേശങ്ങളിലാണ്.

റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ മരണങ്ങളിൽ 15 ശതമാനത്തിലധികം മഹാരാഷ്ട്രയിലാണ് (74 മരണം). ദശലക്ഷം പേരിലെ മരണസംഖ്യ ലോകശരാശരി പരിഗണിക്കുമ്പോൾ ഇന്ത്യയിൽ ഏറ്റവും താഴ്ന്ന നിലയിലാണ്. ദശലക്ഷത്തിൽ 88 മരണം മാത്രമാണ് ഇന്ത്യയിലുള്ളത്. 21 സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണപ്രദേശങ്ങളിൽ ദശലക്ഷത്തിലെ മരണം ദേശീയ ശരാശരിയേക്കാൾ കുറവാണ്.

രാജ്യത്തെ ആകെ രോഗമുക്തർ 74,91,513 ആണ്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 69 ലക്ഷം (69,21,055) കവിഞ്ഞു. ദേശീയ രോഗമുക്തി നിരക്ക് 91.54 ശതമാനമായി വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,684 പേർ സുഖം പ്രാപിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചത് 46,963 പേർക്കാണ്. പുതുതായി രോഗമുക്തരായവരിൽ 76 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്.

കർണാടകം, കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പ്രതിദിന രോഗമുക്തർ 7,000 ത്തിലധികമാണ്. ഡൽഹി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഇത് 4,000 ത്തിലധികമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,963 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്.ഇതിൽ 77 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. കേരളത്തിൽ 7,000 ത്തിലധികം പേർക്കു രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലും ഡൽഹിയിലും 5,000 ത്തിലധികം പേർക്കും രോഗബാധയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.