കേരളത്തില്‍ ചികിത്സയിലുള്ള കൊവിഡ് 19 രോഗിക്ക് എച്ച്ഐവി മരുന്ന് ഉപയോഗിച്ച് ചികിത്സ. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരനാണ് എച്ച്ഐവി മരുന്ന് നല്‍കിയത്. രോഗികളില്‍ എച്ച്ഐവി മരുന്ന് ഫലപ്രദമാണെന്ന് വിദഗ്ധാഭിപ്രായം നേരത്തെ വന്നിരുന്നു. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടെയാണ് കേരളത്തിലെ പരീക്ഷണം.
എച്ച്ഐവി ചികിത്സയ്ക്കുള്ള രണ്ടിനം മരുന്നുകളാണ് ജില്ലാ ഭരണ കൂടം രോഗിക്ക് നല്‍കിയത്. ഇന്ത്യയില്‍ ആദ്യമായാണ് റിറ്റോനാവിര്‍, ലോപിനാവിര്‍ (ritonavir, lopinavir) എന്നീ മരുന്നുകള്‍ ഉപയോഗിക്കുന്നത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചൈനയിലെ വുഹാനിലാണ് മുന്‍പ് ഇത് പരീക്ഷിച്ചത്.
ജയ്പൂരിലും എച്ച്ഐവി മരുന്ന് ഉപയോഗിച്ച് കൊവിഡ് രോഗിക്ക് ചികിത്സ നല്‍കിയിരുന്നു. കൊവിഡ് ബാധിതരായ ഇറ്റാലിയന്‍ വയോധിക ദമ്പതികള്‍ക്ക് ജയ്പുരില്‍ എച്ച്ഐവി ചികിത്സയ്ക്കുള്ള മരുന്ന് നല്‍കിയത് പരീക്ഷണാടിസ്ഥാനത്തിലാണ് എന്നാണ് ആരോഗ്യ മന്ത്രാലയം അധികൃതര്‍ നേരത്തെ അറിയിച്ചത്.
English summary: Kovid 19 Patient Treated With HIV medicines In Kerala
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.