March 26, 2023 Sunday

Related news

June 20, 2020
May 4, 2020
May 3, 2020
April 29, 2020
April 26, 2020
April 22, 2020
April 21, 2020
April 19, 2020
April 19, 2020
April 18, 2020

കോവിഡ് 19: ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 2.42 ലക്ഷം കടന്നു

Janayugom Webdesk
May 3, 2020 12:26 pm

കൊറോണ വൈറസ് ബാധയെ തുടർന്ന് ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 2.42 ലക്ഷം കടന്നു. ശനിയാഴ്ച രാത്രിവരെ ലോകത്തു മരിച്ചത് 2.42 ലക്ഷത്തിലേറെ പേർ. 34.40 ലക്ഷത്തിലേറെ പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 66,271 പേർ യുഎസിൽ മാത്രം മരിച്ചു. 11,37,494 പേർക്കാണ് യുഎസിൽ രോഗം ബാധിച്ചത്. ഇറ്റലിയിൽ 28,710 പേരും സ്പെയിനിൽ 25,100 പേരും മരിച്ചു.

ഇന്ത്യയിൽ ശനിയാഴ്ച മാത്രം 2,411 കോവിഡ് കേസുകളാണു റിപ്പോർട്ട് ചെയ്തത്. രോഗികളുടെ എണ്ണത്തിൽ ഒരു ദിവസമുണ്ടാകുന്ന ഏറ്റവും വലിയ വർധനയാണ് ഇത്. ഇതുവരെ രാജ്യത്ത് 37,776 പേർക്ക് രോഗം ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണസംഖ്യ 1,223 ആയി. 24 മണിക്കൂറിൽ 71 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ് എന്നിവയെല്ലാം റെഡ് സോണിലാണ്.

രാജ്യത്ത് രോഗം ഭേദപ്പെടുന്നവരുടെ ശതമാനം 26.64 ആണ്. ഇതുവരെ 10,018 പേരുടെ രോഗം മാറി. ഏപ്രിൽ 15 മുതൽ 30 വരെയുള്ള രണ്ടാഴ്ച കാലത്തിനിടയ്ക്ക് രാജ്യത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 170ൽനിന്ന് 130 ആയി കുറഞ്ഞു. ഡൽഹിയിൽ ഏഴ് ബിഎസ്എഫ് ഉദ്യോഗസ്ഥർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ 547 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 27 പേർ മരിച്ചു. ഇതോടെ മുംബൈയിൽ മാത്രം രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 322 ആയി. മഹാരാഷ്ട്രയിൽ 790 പുതിയ കേസുകളും 36 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.