രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. 991 പുതിയ കേസുകളാണ് ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 480 ആയി. 14,378 പേർക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 1,992 പേർ ഇതുവരെ രോഗ മുക്തി നേടി.
12 സംസ്ഥാനങ്ങളിലായി 22 ജില്ലകളിൽ കഴിഞ്ഞ 14 ദിവസത്തിനിടെ ഒരു കൊറോണ കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ കൊറോണ മരണനിരക്ക് 3.3 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം ജോയിൻറ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. 75 വയസിന് മുകളിൽ പ്രായമുള്ളവരാണ് രോഗം ബാധിച്ച് മരിച്ചവരിൽ ഭൂരിപക്ഷവും. ഈ പ്രായക്കാരുടെ ഇടയിൽ 42.2 ശതമാനമാണ് മരണനിരക്ക്. 60 നും 75 നും ഇടയിൽ പ്രായമായവരുടെ മരണനിരക്ക് 33.1 ശതമാനമാണ്. കൊറോണ മരണത്തിൽ 75 ശതമാനവും 60 വയസിനു മുകളിൽ പ്രായമുള്ളവരിലാണ് സംഭവിച്ചത്. അനുബന്ധ രോഗങ്ങളുള്ളവരാണ് മരിച്ച 83 ശതമാനം പേരെന്നും അഗർവാൾ കൂട്ടിച്ചേർത്തു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.