ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 1.26 കോടി കടന്നു. ഏറ്റവും ഒടുവില്‍ കിട്ടിയ കണക്കനുസരിച്ച് നിരവധി രാജ്യങ്ങളിലായി 1,26,25,150 രോഗികളുണ്ട്.ഇതുവരെ ലോകത്ത് 5,62,769 പേര്‍ രോഗ ബാധ മൂലം മരണപ്പെട്ടു കഴിഞ്ഞു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2.30 ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അമേരിക്ക, ബ്രസീല്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.യു.എസില്‍ രോഗികളുടെ എണ്ണം 33 ലക്ഷം അടുക്കുന്നു, മരണസംഖ്യ 1,36,671 ആയി.ബ്രസീലില്‍ 45,000 രോഗികളുണ്ട്. ഇതുവരെ മരണമടഞ്ഞത് 70,000‑ല്‍ അധികം പേരാണ്.7.10 ലക്ഷത്തിലധികം പേര്‍ക്കാണ് റഷ്യയില്‍ രോഗം ബാധിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.