March 26, 2023 Sunday

Related news

June 20, 2020
June 19, 2020
June 19, 2020
June 17, 2020
May 2, 2020
April 23, 2020
April 23, 2020
April 23, 2020
April 21, 2020
April 11, 2020

ലോകത്ത് കോവിഡ് മരണം നാലരലക്ഷം കടന്നു

Janayugom Webdesk
ന്യൂയോർക്ക്
June 19, 2020 8:35 am

ലോകത്ത് ആകെ കോവിഡ് മരണം നാലരലക്ഷം കടന്നു. കോവിഡ് ബാധിതരുടെ എണ്ണം 86 ലക്ഷത്തോടടുക്കുകയാണ്. അമേരിക്കയിൽ ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം പേരാണ് കോവിഡ്ബാധിച്ച് മരിച്ചത്. പുതുതായി 691 പേർ വൈറസ് ബാധിച്ച് മരിച്ചു.

ബ്രസീലിൽ കോവിഡ്ബാധിച്ച് മരിച്ചവരുടെ എണ്ണം 47,000 കടന്നു. 1204 പേരാണ് പുതുതായി ബ്രസീലിൽ മരിച്ചത്.
അതേ സമയം ഈ വർഷം അവസാനത്തിന് മുൻപ് കോവിഡിനെതിരായ വാക്സിൻ വികസിപ്പിക്കാൻ സാധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന.

ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രഞ്ജ ഡോ. സൌമ്യ സ്വാമിനാഥനാണ് ജനീവയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ഈകാര്യത്തിൽ പ്രതീക്ഷ പ്രകടിപ്പിച്ചത്. കൊറോണ മരുന്ന് പരീക്ഷണങ്ങൾ സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ വിളിച്ച വാർത്ത സമ്മേളനത്തിലായിരുന്നു ലോകാരോഗ്യ സംഘടന വാക്സിൻ സംബന്ധിച്ച് വിശ്വാസം പ്രകടിപ്പിച്ചത്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.