തിരുവനന്തപുരം കിൻഫ്രയിൽ 90 പേർക്ക് കോവിഡ്. തലസ്ഥാനത്തെ പ്രധാന വ്യവസായ മേഖലയായ മേനംകുളം കിൻഫ്ര പാർക്കിലെ 90 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേരള മെഡിക്കൽ സർവീസ് കോർപറേഷനിലെ ജീവനക്കാർ ഉൾപ്പടെയുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 300 ജീവനക്കാരിൽ ഇന്നലെയും ഇന്നുമായി നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗമുള്ളതായി കണ്ടെത്തിയത്. ഇതിന്റെ ഭാഗമായി
രോഗബാധിതരുമായി സമ്പർക്കത്തിലുള്ളവരെയെല്ലാം ക്വാറന്റീനിലേക്ക് മാറ്റും. സെക്രട്ടേറിയറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരനും രോഗം സ്ഥിരീകരിച്ചു.
നെയ്യാറ്റിൻകര സ്വദേശിയായ പൊലീസുകാരൻ ഇന്നലെവരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. പൂവാർ ഫയർസ്റ്റേഷനിലെ ഒമ്പത് പേർക്കും ഇന്ന് പരിശോധനയിൽ കോവിഡ് പോസിറ്റീവായിരുന്നു.
you may also like this video