തിരുവനന്തപുരത്ത് ആരോഗ്യ പ്രവർത്തകർക്കിടയിലെ കോവി‍ഡ് വ്യാപനം, അഞ്ചു ദിവസത്തിനിടെ 38 പേര്‍ക്ക് രോഗബാധ

Web Desk

തിരുവനന്തപുരം

Posted on July 24, 2020, 11:09 am

തിരുവനന്തപുരത്ത് ഏഴ് ആരോഗ്യ പ്രവർത്തകർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ അഞ്ചു ദിവസത്തിനിടെ 38 ആരോഗ്യ പ്രവർത്തകർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ തുടർച്ചയായി ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗ വ്യാപനം റിപ്പോർട്ട് ചെയ്യുന്നത് ആശങ്ക പടർത്തുന്നു.

വ്യാഴാഴ്ച മാത്രം 7 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച 6 ആരോഗ്യ പ്രവർത്തകർക്കും, തിങ്കളാഴ്ച 4 പേർക്കും ചൊവാഴ്ച 3 പേർക്കും ബുധനാഴ്ച 18 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്ഥിതിയും ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മെഡിക്കൽ കോളേജിലെ കൂട്ടിരിപ്പുകാർക്കും രോഗികൾക്കും കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതോടെയാണ് മെഡിക്കൽ കോളേജിൽ വലിയ ആശങ്ക ഉടലെടുത്തത്. തുടർന്ന് മെഡിക്കൽ കോളേജിലെ 300 ലധികം പേർ നിരീക്ഷണത്തിലായി. നിരീക്ഷണത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതാണ് നിലവിൽ സ്ഥിതി ഗുരുതരമാക്കാൻ കാരണം.

you may also like this video