Web Desk

തിരുവനന്തപുരം

July 27, 2020, 5:10 pm

തിരുവനന്തപുരത്ത് കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്

Janayugom Online

തിരുവനന്തപുരത്ത് കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്. കോവിഡ് സ്ഥിരീകരിച്ചത് എട്ട് ആരോഗ്യ പ്രവർത്തകർക്ക്. പുലയനാർകോട്ടയിലെ നെഞ്ചു രോഗ വിഭാഗത്തിലെ ഡോക്ടർമാർക്കും കോവിഡ്.

അതെ സമയം തലസ്ഥാനത്ത് ലോക്ഡൗൺ നീട്ടില്ലെന്ന് മേയർ കെ ശ്രീകുമാർ. രോഗവ്യാപനമേഖലകളിൽ മാത്രം ക‍ർശന നിയന്ത്രണം തുടരും. കഴിഞ്ഞ മൂന്നാഴ്ചയായി തിരുവനന്തപുരത്ത് തുടരുന്ന ലോക്ഡൗൺ നാളെയാണ് അവസാനിക്കുക. വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇളവുകൾ നൽകുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് തലസ്ഥാനം.തലസ്ഥാന നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ചിട്ട് മൂന്നാഴ്ചയായി. ജൂലായ് ആറാം തീയതിയാണ് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചത്. അന്ന് സമ്ബർക്കരോഗികളുടെ എണ്ണം 22 ആയിരുന്നു. എന്നാൽ രോഗികളുടെ എണ്ണം കുതിച്ചുയർന്നതോടെ പിന്നീട് സമ്ബൂ‍ർണ അടച്ചിടലിലേക്ക് നീങ്ങി. നിശ്ചിതദിവസങ്ങളിൽ കടകളും മറ്റും തുറക്കാനുള്ള അനുമതി നൽകിയിരുന്നു. ആഴ്ചകളായി തുടരുന്ന ലോക്ഡൗൺ നാളെ അവസാനിക്കും.

ലോക്ഡൗൺ നീട്ടില്ലെന്നും കർശനനിയന്ത്രണം തുടരുമെന്നും മേയർ കെ ശ്രീകുമാർ പറഞ്ഞു.

update

you may also like this video