തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാർത്ഥികൾക്ക് കോവിഡ്

Web Desk

തിരുവനന്തപുരം

Posted on July 21, 2020, 8:50 am

തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കരകുളം സ്വദേശിക്ക് നേരത്തെ രോഗ ലക്ഷണം ഉണ്ടായിരുന്നതിനാൽ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്.

പൊഴിയൂർ സ്വദേശിക്കൊപ്പം പരീക്ഷ വിദ്യാർത്ഥികളുടെ പട്ടിക പ്രവേശന പരീക്ഷാ കമ്മീഷണർ ആരോഗ്യവകുപ്പിന് കൈമാറി. ഈ വിദ്യാർത്ഥികളെ മുഴുവൻ നിരീക്ഷണത്തിലാക്കും.

അതേസമയം, തിരുവനന്തപുരം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം 2000 കടന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയിൽ ഇത്രയധികം കോവിഡ് രോഗികളുണ്ടാകുന്നത്. ഇവരിലേറെയും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ് എന്നത് വലിയ തോതിൽ ആശങ്കയ്ക്കും കാരണമാകുന്നു. ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ 93 ശതമാനമാണെന്നാണ് കണക്ക്. കഴിഞ്ഞ ദിവസം 182 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്.

you may also like this video