കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രത്യേക സജ്ജീകരണങ്ങളുമായി കാസർകോട് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയായി പ്രവർത്തനമാരംഭിച്ചു. ആദ്യഘട്ടത്തിൽ 200 പേരെ ചികിത്സിക്കാനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പത്തുകോടി രൂപ ചെലവിൽ ആരോഗ്യ വകുപ്പ് മെഡിക്കൽ കോളേജിന്റെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം കോവിഡ് ആശുപത്രിയാക്കി മാറ്റുകയായിരുന്നു.
നിലവിൽ കാസർകോട് ജനറൽ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ചികിത്സയിൽ കഴിയുന്ന രോഗികളിൽ ചിലരെയും ഇനിയുള്ള ദിവസങ്ങളിൽ രോഗം സ്ഥിരീകരിക്കുന്നവരെയും പുതിയ കോവിഡ് ആശുപത്രിയിലാണ് ചികിത്സിക്കുക.
കോവിഡ് ആശുപത്രി സജ്ജമാക്കുന്നതിനും രോഗികൾക്ക് ആധുനിക ചികിത്സ ലഭ്യമാക്കുന്നതിനുമായി തിരുവനന്തപുരത്തു നിന്നുമുള്ള 26 അംഗ സംഘം കഴിഞ്ഞ ദിവസം കാസർകോട്ടേക്ക് പുറപ്പെട്ടിരുന്നു. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം ഡപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ 2 ഡോക്ടർമാർ, 2 നഴ്സുമാർ, ഒരു നഴ്സിങ് അസിസ്റ്റന്റ് എന്നിങ്ങനെ 5 പേരടങ്ങുന്ന ടീമുകളായാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് ഒപി, ഐപി, ഐസിയു എന്നിവയെല്ലാം ഇവരുടെ മേൽനോട്ടത്തിലാ പ്രവർത്തനസജ്ജമാക്കിയിരിക്കുന്നത്.
English Summary: Covid hospital open in kasargod
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.