കോവിഡ് മഹാമാരിയെ തുടർന്ന് ലോകത്താകമാനം ഇതുവരെ പൊലിഞ്ഞത് എട്ടുലക്ഷത്തിലധികം ജീവനുകൾ. കോവിഡ് വ്യാപനം ഇപ്പോഴും രൂക്ഷമായി തുടരുകയാണെന്നും ലോകത്തെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള അമേരിക്കയില്‍ മാത്രം കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 1.90 ലക്ഷത്തിലേക്ക് അടുക്കുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
കൃത്യമായി പറഞ്ഞാല്‍ 1,88,870 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്. 62,57,095 പേര്‍ക്ക് വൈറസ് ബാധിച്ചപ്പോള്‍ 34,84,458 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. കലിഫോര്‍ണിയ, ടെക്‌സസ്, ഫോള്‌റിഡ, ന്യൂയോര്‍ക്ക്, ജോര്‍ജിയ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളതെന്നാണ് റിപ്പോര്‍ട്ട്.കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിലും മൂന്നാമതുള്ള ഇന്ത്യയിലും മരണ സംഖ്യ ഉയരുന്നുണ്ട്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.