October 1, 2022 Saturday

Related news

January 22, 2022
January 20, 2022
November 19, 2021
November 5, 2021
September 21, 2021
September 13, 2021
September 12, 2021
September 1, 2021
August 31, 2021
August 28, 2021

കൊച്ചിയിൽ ചികിത്സയിലിരിക്കെ മരിച്ച കന്യാസ്ത്രീയ്ക്ക് കോവിഡ്

Janayugom Webdesk
കൊച്ചി
July 17, 2020 10:21 am

കൊച്ചിയിൽ ചികിൽസയിലിരിക്കെ മരിച്ച കന്യാസ്ത്രീയ്ക്ക് കോവിഡ്. പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ച വൈപ്പിൻ കുഴുപ്പിള്ളി എസ് ഡി കോൺവെന്റിലെ സിസ്റ്റർ ക്ലെയറിനാണ് (73) മരണശേഷം കോവിഡ് കണ്ടെത്തിയത്.

കാഞ്ഞൂർ എടക്കാട്ട് സ്വദേശിയായ സിസ്റ്റർ രണ്ടര വർഷമായി കുഴുപ്പിള്ളി കോൺവെന്റിലെ അന്തേവാസിയാണ്. പുറത്ത് ഒരിടത്തും പോകാറില്ല. ഹൃദയസംബന്ധമായ അസുഖത്തിനും പ്രമേഹത്തിനും ചികിൽസയിലായിരുന്നു.

ബുധനാഴ്ച പനിയെത്തുടർന്നാണ് പഴങ്ങനാട് ആശുപത്രിയിൽ കൊണ്ടുപോകുന്നത്. രാത്രി ഒൻപത് മണിയോടെ മരിച്ചു. സിസ്റ്ററുടെ മരണത്തെ തുടർന്ന് കോൺവെന്റിൽ താമസിച്ചിരുന്ന മറ്റ് സിസ്റ്റർമാർ ഉൾപ്പെടെ 17 ഓളം പേരെ ക്വാറന്റീനിലാക്കി.

ചികിൽസിച്ച ഡോക്ടർമാരും നഴ്സുമാരും ക്വാറന്റീനിലാണ്. ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.