കർണ്ണാടകയിലേക്ക് മൃതദേഹവുമായി പോയ മൂന്ന് പേർക്ക് കോവിഡ്. മുംബൈയിൽനിന്ന് കർണ്ണാടകയിലേക്ക് ഓട്ടോഡ്രൈവറായ അൻപത്തിയാറുകാരന്റെ മൃതദേഹവുമായി മാണ്ഡ്യയിലേക്ക് വന്നവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഹൃദയാഘാതം മൂലം മരിച്ച ഇദ്ദേഹത്തിൻറെ മൃതദേഹവുമായി അടുത്ത ബന്ധുക്കളാണ് ആംബുലൻസിൽ നാട്ടിലേക്ക് തിരിച്ചത്. മഹാരാഷ്ട്ര സർക്കാരിൻറെ പ്രത്യേക അനുമതിയോടെയാണ് ഇവർ യാത്ര ചെയ്തത്. മാണ്ഡ്യയിലെത്തി ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം ആംബുലൻസിൽ എത്തിയവരെ പരിശോധനയ്ക്കു വിധേയമാക്കി. ഇതിൽ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു. എന്നാൽ മരിച്ചയാളുടെ ഭാര്യയുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.
മാണ്ഡ്യയിലേക്കുള്ള യാത്രാമധ്യേ ഒരു സ്ത്രീയേയും മകനേയും ആംബുലൻസിൽ കൂടെക്കൂട്ടിയിരുന്നു. അതിൽ സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചു. മരിച്ചയാളുടെ മകൻ സ്വകാര്യബാങ്കിലെ ജോലിക്കാരനാണ്. ഇയാളിൽനിന്നാണ് മറ്റുള്ളവർക്ക് രോഗം പകർന്നതെന്നാണ് കരുതുന്നത്. ആംബുലൻസിൽ എത്തിയ എല്ലാവരേയും ക്വാറൻറൈനിൽ പ്രവേശിപ്പിച്ചു. മുംബൈ ഭരണകൂടത്തിൻറെ വീഴ്ചയാണിതെന്ന് മാണ്ഡ്യ ഡപ്യൂട്ടി കമ്മീഷണർ പറഞ്ഞു. ആറ് പേർക്ക് മൃതദേഹം ആംബുലൻസിൽ കൊണ്ടുപോകാൻ അനുമതി നൽകിയതിനെ അദ്ദേഹം കുറ്റപ്പെടുത്തി.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.