October 3, 2022 Monday

Related news

July 6, 2022
July 6, 2022
March 19, 2022
November 4, 2021
October 3, 2021
September 12, 2021
August 25, 2021
August 24, 2021
August 20, 2021
August 19, 2021

കോവിഡ് മരണമെന്ന് സംശയം; സംസ്ക്കാരം തടഞ്ഞ് നാട്ടുകാർ

Janayugom Webdesk
ചണ്ഡീഗഡ്
April 28, 2020 11:24 am

കോവിഡ് 19 ബാധിച്ച് മരിച്ചെന്നു സംശയിക്കുന്ന അറുപതുകാരിയുടെ ശവസംസ്‌ക്കാരം നാട്ടുകാര്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് പൊലീസും നാട്ടുകാരും ഏറ്റുമുട്ടി.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പൊലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നേരെ പ്രദേശവാസികള്‍ കല്ലേറിഞ്ഞു. തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേയ്ക്ക് വെടിവെച്ചു.ഹരിയാനയിലെ അംബാലയിലാണ് സംഭവം. 60കാരിയായ സ്ത്രീയാണ് മരിച്ചത്. ചാന്ദ്പുര സ്വദേശിനിയായ ഇവരുടെ സംസ്‌കാരം പ്രോട്ടോകോള്‍ പാലിച്ച് പൊലീസിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് നടന്നത്. എന്നാല്‍ കൂട്ടംകൂടിയെത്തിയ ആളുകള്‍ പൊലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും ആക്രമിക്കുകയായിരുന്നു.
ആസ്മ രോഗിയായിരുന്ന സ്ത്രീയുടെ ആരോഗ്യനില തിങ്കളാഴ്ചയാണ് വഷളായത്. ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും ഇവരുടെ പരിശോധനാഫലം ലഭിക്കാന്‍ കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചയാളുടെ ശവസംസ്‌കാര ചടങ്ങിന് തുല്യമായ നടപടിക്രമങ്ങളാണ് പാലിച്ചതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.