സംസ്ഥാനത്ത് ഇന്ന് 927പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്ക വ്യാപനം കൂടുന്നു

Web Desk

തിരുവനന്തപുരം

Posted on July 26, 2020, 6:03 pm

സംസ്ഥാനത്ത് ഇന്ന് 927 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പർക്ക വ്യാപനം കൂടുന്നത് ആശങ്കയാകുന്നു. തിരുവനന്തപുരം ജില്ലയിൽ 175 പേർക്കും, കാസർഗോഡ് ജില്ലയിൽ 107 പേർക്കും, പത്തനംതിട്ട  91, കൊല്ലം  74 , എറണാകുളം  61 , കോഴിക്കോട്  57 , മലപ്പുറം  56 , കോട്ടയം  54 , ഇടുക്കി  48 , കണ്ണൂർ  47 , ആലപ്പുഴ  46 , പാലക്കാട്  42 , തൃശൂർ  41, വയനാട്  28 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തൃശൂർ ജില്ലയിലെ വർഗീസ് (71), മലപ്പുറം ജില്ലയിലെ അബ്ദുൾ ഖാദർ (71) എന്നിവർ മരണമടഞ്ഞു. ഇതോടെ മരണം 61 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 76 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 91 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 733 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 67 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 164 പേർക്കും, കാസർഗോഡ് ജില്ലയിലെ 105 പേർക്കും, കൊല്ലം ജില്ലയിലെ 59 പേർക്കും, എറണാകുളം ജില്ലയിലെ 57 പേർക്കും, പത്തനംതിട്ട ജില്ലയിലെ 53 പേർക്കും, കോഴിക്കോട് ജില്ലയിലെ 48 പേർക്കും, കോട്ടയം ജില്ലയിലെ 45 പേർക്കും, മലപ്പുറം ജില്ലയിലെ 39 പേർക്കും, പാലക്കാട് ജില്ലയിലെ 37 പേർക്കും, ആലപ്പുഴ ജില്ലയിലെ 35 പേർക്കും, ഇടുക്കി, കണ്ണൂർ ജില്ലകളിലെ 31 പേർക്കും, തൃശൂർ ജില്ലയിലെ 15 പേർക്കും, വയനാട് ജില്ലയിലെ 14 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

16 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 8,എറണാകുളം ജില്ലയിലെ 3,ആലപ്പുഴ ജില്ലയിലെ 2,കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ ഒന്നു വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂർ ജില്ലയിലെ 4 ബിഎസ്എഫ് ജവാൻമാർക്കും, 4 കെ. എസ്. ഇ. ജീവനക്കാർക്കും, ഒരു കെ. എൽ. എഫ്. ജീവനക്കാർക്കും, ആലപ്പുഴ ജില്ലയിലെ ഒരു ഐ. ടി. ബി. പി. ജവാനും, കണ്ണൂർ ജില്ലയിലെ ഒരു ഡി. എസ്. സി. ജവാനുമാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 689 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയിലെ 121 പേരുടേയും, എറണാകുലം ജില്ലയിലെ 107 പേരുടേയും, കൊല്ലം, കണ്ണൂർ ജില്ലകളിലെ 70 പേരുടെ വീതവും, തൃശൂർ ജില്ലയിലെ 57 പേരുടേയും, തിരുവനന്തപുരം ജില്ലയിലെ 51 പേരുടേയും, ആലപ്പുഴ ജില്ലയിലെ 50 പേരുടേയും, പത്തനംതിട്ട ജില്ലയിലെ 48 പേരുടേയും, കോട്ടയം ജില്ലയിലെ 37 പേരുടേയും, കാസർഗോഡ് ജില്ലയിലെ 34 പേരുടേയും, ഇടുക്കി ജില്ലയിലെ 31 പേരുടേയും, കോഴിക്കോട് ജില്ലയിലെ 8 പേരുടേയും, പാലക്കാട് ജില്ലയിലെ 5 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 9,655 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,302 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,56,162 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,47,182 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 8980 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1277 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20626 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 6,72,748 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 7492 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതിൽ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,12,714 സാമ്പിളുകൾ ശേഖരിച്ചതിൽ 1,09,143 സാമ്പിളുകൾ നെഗറ്റീവ് ആയി.ഇന്ന് 29 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്.

you may also like this video